മഴക്ക്​ ഇനിയും സാധ്യതയെന്ന്​  കാലാവസ്​ഥാ നിരീക്ഷണ വകുപ്പ്​

മസ്കത്ത്: ന്യൂനമർദത്തി​െൻറ സ്വാധീനം രാജ്യത്ത് പലയിടത്തും നിലനിൽക്കുന്നതിനാൽ ഇന്നുമുതൽ മൂന്നു ദിവസത്തേക്ക് ശക്തമായ മഴക്കും കാറ്റിനും മലവെള്ളപ്പാച്ചിലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബുറൈമി, ദാഹിറ, തെക്ക് വടക്കൻ ബാത്തിന, ദാഖിലിയ, തെക്ക് വടക്കൻ ശർഖിയ, മസ്കത്ത്  ഗവർണേററ്റുകളിലാണ് മഴക്ക് സാധ്യത. മരുഭൂ പ്രദേശങ്ങളിൽ പൊടിക്കാറ്റ് ദൂരക്കാഴ്ചയെ ബാധിക്കാനിടയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണം. 
തിരമാലകൾ മൂന്നു മീറ്റർ വരെ ഉയരാൻ സാധ്യതയുള്ളതിനാൽ കടലിൽ പോകുന്നവരും ജാഗ്രത പാലിക്കണം. ചൊവ്വാഴ്ച മുതൽ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് നേരത്തേ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച മുസന്ദമിലും ബുറൈമിയിലും കനത്ത മഴയുണ്ടായിരുന്നു. 
10ചിലയിടങ്ങളിൽ സാമാന്യം ശക്തമായ മഴയുണ്ടായപ്പോൾ റൂവിയും മത്രയുമടക്കം പല സ്ഥലങ്ങളിലും ചാറ്റൽമഴ മാത്രമാണ് പെയ്തത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.