കെ.എം.സി.സി സെവന്‍സ്  ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇന്ന് മുതല്‍ 

മസ്കത്ത്: മസ്കത്ത് കെ.എം.സി.സി സൈബര്‍ വിങ് വാട്ട്സപ്പ് കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്‍റ് ഇന്നാരംഭിക്കും. മസ്കത്ത് കെ.എം.സി.സി സ്ഥാപക നേതാക്കളിലൊരാളായ പരേതനായ പി.കെ അബ്ദുള്ള മാസ്റ്റര്‍ മെമ്മോറിയല്‍ വിന്നേഴ്സ് ട്രോഫിക്കും,കളത്തിങ്ങല്‍ ഹംസ ഹാജി മെമ്മോറിയല്‍ റണ്ണേഴ്സ് അപ്പ് ട്രോഫിക്കും വേണ്ടിയാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നത്. മബേല സംസം ഹൈപ്പര്‍ മാര്‍ക്കറ്റിനു സമീപമുള്ള ഫുട്ബോള്‍ ഗ്രൗണ്ടില്‍ രാത്രി പത്തിന് മല്‍സരമാരംഭിക്കും. 
റുവി,സീബ്,നിസ്വ,റുസൈല്‍,മുസന്ന,ഫലജ്,ഇബ്ര,മബേല,സഹം,ബുആലി,ഖാബൂറ,മത്ര തുടങ്ങിയ ഏരിയ കമ്മറ്റികളും പാലക്കാട് ജില്ലാ കമ്മിറ്റി ടീമും,കൊയിലാണ്ടി, തൃക്കരിപ്പൂര്‍ മണ്ഡലം കമ്മറ്റി ടീമുകളും മല്‍സരത്തില്‍ ഏറ്റുമുട്ടും. റുബ അല്‍ ഹറം ട്രേഡിംഗ് കംബനി ആണു മത്സരം സ്പോണ്‍സര്‍ ചെയ്തിരിക്കുന്നത്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.