മസ്കത്ത്: ഗ്വാളിയോറിലെ എസ്.സി ഇന്ത്യ കന്യ വിദ്യാലയത്തിൽ നടന്ന മാതൃകാ െഎക്യരാഷ്ട്ര സഭ സമ്മേളനത്തിൽ അൽ ഗുബ്ര ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ പെങ്കടുത്തു. മുഹമ്മദ് ഖുറൂ, മുഹമ്മദ് നുമൈർ, ദീപക് രാഘവ്, ജോഷ്വാ ഹാരിസ് എന്നിവരാണ് പെങ്കടുത്തത്.
അധ്യാപിക മലേഖ അരിവാളയും ഇവർക്കൊപ്പം ഉണ്ടായിരുന്നു. വിദ്യാർഥികളെ നാലു കമ്മിറ്റികളായി തിരിച്ചായിരുന്നു മാതൃകാസമ്മേളനം നടന്നത്. സംഘർഷ, സംഘർഷാനന്തര മേഖലകളിലെ സിവിൽ സൊസൈറ്റിയുടെ പങ്ക്, ആണവായുധ നിർവ്യാപന കരാർ, സൈനിക ചെലവ് ആഗോളാടിസ്ഥാനത്തിൽ കുറക്കൽ, ആഗോള സാമ്പത്തിക രംഗത്ത് ക്രിപ്റ്റോ കറൻസികളുടെ സ്വാധീനം എന്നീ വിഷയങ്ങളിലാണ് ചർച്ചകൾ നടന്നത്. വിദ്യാർഥികളുടെ നയതന്ത്രജ്ഞതയുടെ മാറ്റുരക്കുന്നതായിരുന്നു സമ്മേളനം. സമ്മേളനത്തിന് ശേഷം ഗ്വാളിയോറിലെ ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളും വിദ്യാർഥികൾ സന്ദർശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.