മസ്കത്ത്: പൊതു അവധിദിനത്തിൽ ഞെട്ടലായി വീണ്ടും അപകട വാർത്ത. മസ്കത്തിൽ തിരയിൽപെട്ട കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ പിതാവും ആറു വയസ്സുകാരനും മുങ്ങിമരിച്ചു. ബർ അൽ ജിസ തീരത്താണ് ദുരന്തം നടന്നത്. കടലിൽ കളിക്കുകയായിരുന്ന ആറു വയസ്സുകാരനും ഒമ്പതു വയസ്സുകാരനുമാണ് തിരയിൽപെട്ടത്. ഇവരെ രക്ഷിക്കാൻ ശ്രമിക്കവെ പിതാവും കൂടെ ആറു വയസ്സുകാരനും മുങ്ങിത്താഴുകയായിരുന്നു. മരിച്ചവർ സ്വദേശികളാണ്. ഒമ്പത് വയസ്സുകാരനെ അത്യാസന്ന നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ തനിയെ കടൽതീരത്ത് കളിക്കാൻ വിടരുതെന്ന് റോയൽ ഒമാൻ പൊലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളെ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കുട്ടികളെ രക്ഷിതാക്കളുടെ മേൽനോട്ടത്തിലല്ലാതെ കടൽതീരത്ത് കളിക്കാൻ വിടുന്നത് ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ പറയുന്നു. ഒമാനിൽ കടലിലും തടാകങ്ങളിലും മുങ്ങിയുള്ള അപകടങ്ങൾ പൊതു അവധി ദിവസങ്ങളിൽ കൂടിയിട്ടുണ്ട്. കുട്ടികളെ രക്ഷിക്കാനിറങ്ങുന്ന അധ്യാപകരും അപകടത്തിൽപെടുന്ന സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.