മസ്കത്ത്: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവകയിൽ ഈ വർഷത്തെ വിശുദ്ധവാര ശുശ്രൂഷകൾക്ക് സഭയുടെ അടൂർ കടമ്പനാട് ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം മുഖ്യ കാർമികത്വം വഹിക്കും.
ഇന്ന് രാവിലെ കുർബാനക്ക് ശേഷം കാതോലിക്കേറ്റ് ദിനം കൊണ്ടാടും. പതാക ഉയർത്തൽ, കാതോലിക്കാദിന സന്ദേശം, പ്രമേയാവതരണം, കാതോലിക്കാദിന പ്രതിജ്ഞ എന്നിവ ദിനാഘോഷത്തിെൻറ ഭാഗമായി നടക്കും. ക്രിസ്തുവിെൻറ ക്രൂശാരോഹണത്തെയും പുനരുദ്ധാനത്തെയും അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ആചരിക്കുന്ന വിശുദ്ധവാരാചരണം ഭക്തിനിർഭര ശുശ്രൂഷകളോടെ ശനിയാഴ്‌ച മുതൽ ആരംഭിക്കും. ശനിയാഴ്‌ച വൈകീട്ട് ഏഴിന് ഓശാന പെരുന്നാൾ. ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വൈകീട്ട് ഏഴര മുതൽ സന്ധ്യാ നമസ്കാരം, തുടർന്ന് വചന ശുശ്രൂഷ. ബുധനാഴ്ച വൈകീട്ട് ഏഴുമുതൽ പെസഹ പെരുന്നാൾ, വ്യാഴം വൈകീട്ട് ആറുമുതൽ കാൽകഴുകൽ ശുശ്രൂഷ, വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ദുഃഖവെള്ളിയുടെ പ്രത്യേക ശുശ്രൂഷ. ഏപ്രിൽ 15 ശനിയാഴ്ച വൈകീട്ട് ആറുമുതൽ ഉയിർപ്പ് (ഈസ്റ്റർ) പെരുന്നാൾ. ശുശ്രൂഷകൾ മഹാ ഇടവകയിലും സെൻറ് തോമസ് ചർച്ചിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്.
വിശുദ്ധ വാര ശുശ്രൂഷകൾക്ക് നേതൃത്വം വഹിക്കാൻ ഒമാനിലെത്തിയ ഡോ. സഖറിയാസ് മാർ അപ്രേം മെത്രാപ്പോലീത്തയെ വികാരിമാരും ഭരണസമിതി അംഗങ്ങളും വിശ്വാസികളും ചേർന്ന് മസ്കത്ത് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.