മസ്കത്ത്: പ്രവാസി മലയാളികൾക്ക് ആസ്വാദനത്തിെൻറ പുത്തൻ വിരുന്നൊരുക്കാൻ മഴപ്പാട്ട് നാടകം ഒരുങ്ങി. പയ്യന്നൂർ സൗഹൃദവേദി ആഭിമുഖ്യത്തിൽ െവള്ളിയാഴ്ച വൈകീട്ട് ആറിന് റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നടക്കുന്ന പയ്യന്നൂർ ഫെസ്റ്റിലാണ് നാടകം അരങ്ങേറുക. കേരളത്തിെൻറ തനത് സാംസ്കാരിക പൈതൃകത്തിലേക്ക് പ്രേക്ഷകരെ എത്തിക്കുന്ന തരത്തിലാണ് നാടകം ഒരുക്കിയിട്ടുള്ളത്. മഴയുടെയും പാട്ടിെൻറയും അകമ്പടിയോടെ രംഗത്തെത്തുന്ന ഇരുപതോളം അഭിനേതാക്കൾ നാടിെൻറ ഗൃഹാതുരത്വം നിറഞ്ഞ ഓർമകൾ കാണികളിലേക്ക് പകർന്നുനൽകും.
മറ്റു നാടകങ്ങളിൽനിന്ന് വ്യത്യസ്തമായി ത്രിമാന രൂപങ്ങൾ ഉപയോഗിച്ചാണ് രംഗസംവിധാനമൊരുക്കിയിരിക്കുന്നത്. ആലും ആൽത്തറയും പനയും കുടിലും എല്ലാം സിനിമാസെറ്റുകളെ വെല്ലുന്ന അതേ രൂപത്തിൽ പ്രേക്ഷകരുടെ മുന്നിലെത്തുേമ്പാൾ അത് മസ്കത്തിലെ മലയാളികൾക്ക് നവ്യാനുഭവമായിരിക്കും.
ലൈവ് മ്യൂസിക്കും വ്യത്യസ്തമായ ലൈറ്റിങ് സംവിധാനവും രണ്ടു മണിക്കൂറോളം നീളുന്ന നാടകത്തെ വേറിട്ടതാക്കും. ജയപ്രകാശ് കോടൂർ രചിച്ച നാടകത്തെ സ്വതന്ത്രാവിഷ്കാരത്തോടെ മഞ്ജുളൻ പയ്യന്നൂരാണ് സംവിധാനം ചെയ്യുന്നത്. നാലു മാസത്തോളമായി അണിയറയിൽ ഒരുങ്ങുന്ന ഈ നാടകത്തിലെ അഭിനേതാക്കളെല്ലാം ഒമാനിൽ പ്രവാസികളായ മലയാളികളാണ്. ആർട്ടിസ്റ്റ് ഉണ്ണി രംഗ സംവിധാനവും മേക്കപ്പ് ഗോപി മാഷും വസ്ത്രാലങ്കാരം സുനിൽ കൃഷ്ണകുമാറുമാണ്. രണ്ടു തവണ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച സംവിധായകനുള്ള അവാർഡും ഒരു തവണ മികച്ച നടനുള്ള അവാർഡും മഞ്ജുളൻ കരസ്ഥമാക്കിയിട്ടുണ്ട്. ഡിസംബർ, അപരിചിതൻ, പ്രജാപതി തുടങ്ങിയ സിനിമകളിലും മഞ്ജുളൻ തെൻറ കഴിവ് തെളിയിച്ചിട്ടുണ്ട്. മഞ്ജുളെൻറ ഏകാംഗ നാടകമായ കൂനനാകെട്ട കേരളത്തിലും ഗൾഫ് നാടുകളിലുമായി 1928 ഓളം സ്റ്റേജുകൾ പിന്നിട്ട് ഗിന്നസ് റെക്കോഡിെൻറ അരികിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.