കൂ​ട്ടു​കാ​രി​യെ വെ​ടി​വെ​ച്ചു​കൊ​ന്ന ഇ​ന്ത്യ​ക്കാ​രി അ​റ​സ്​​റ്റി​ൽ

മസ്കത്ത്: കൂട്ടുകാരിയെ വെടിവെച്ചുകൊന്ന കേസിൽ ഇന്ത്യക്കാരിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. സലാലയിൽ കഴിഞ്ഞയാഴ്ചയാണ് സംഭവം നടന്നത്. 
മരണപ്പെട്ട യുവതി എവിടത്തുകാരിയാണെന്നത് വ്യക്തമല്ല. കഴുത്തിനും നെഞ്ചിനും ഒന്നിലധികം തവണ  വെടിയേറ്റ ഇവരെ ഗുരുതരാവസ്ഥയിൽ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മൂന്നു ദിവസത്തിന് ശേഷം മരണപ്പെട്ടു. ചൊവ്വാഴ്ചയാണ് 30 വയസ്സുകാരിയായ പ്രതിയെ അറസ്റ്റ് ചെയ്തത്. വാക്തർക്കത്തെ തുടർന്ന് പ്രകോപിതയായ യുവതി വെടിവെക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നുമാസ കാലയളവിൽ സലാലയിൽ നടക്കുന്ന നാലാമത്തെ കൊലപാതകമാണിത്. ജനുവരി അവസാനം മൂവാറ്റുപുഴ സ്വദേശികളായ ബിസിനസ് പങ്കാളികൾ സലാലയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. ഫെബ്രുവരി ആദ്യം ഹോട്ടൽ ജീവനക്കാരിയായ തിരുവനന്തപുരം സ്വദേശി താമസസ്ഥലത്ത് വെച്ചും രണ്ടാഴ്ചക്കുശേഷം ഇടുക്കി സ്വദേശിനിയായ നഴ്സ്  താമസസ്ഥലത്ത് വെച്ചും കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം ഒമാനിൽ ആകെയുണ്ടായത് 27 കൊലപാതക കേസുകളാണ്. 2015ലെ 23 കേസുകളുടെ സ്ഥാനത്താണിത്. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.