മസ്കത്ത്: അംബാസഡർ ഇന്ദ്രമണി പാണ്ഡെ ബർക്കയിൽ പ്രവാസികളുമായി ചർച്ച നടത്തി. അൽ ഫവാൻ ഹാളിൽ നടന്ന പരിപാടിയിൽ പരാതികൾ ബോധിപ്പിക്കാനും മറ്റും നൂറു കണക്കിനാളുകൾ എത്തിയിരുന്നു. പാസ്പോർട്ട് അടക്കം വിഷയങ്ങളിൽ ഉയർന്ന പരാതികൾക്ക് അംബാസഡർ തുടർ നടപടികൾ നിർദേശിച്ചു. എംബസിയിലെ മറ്റ് ഉന്നത ഉദ്യോഗസ്ഥരും പെങ്കടുത്തു. ഇന്ദ്രമണി പാണ്ഡെ അംബാസഡറായി ചുമതലയേറ്റെടുത്ത ശേഷം എംബസിയിലെ പതിവ് ഒാപ്പൺഹൗസിന് പുറമെ ഒമാെൻറ വിവിധ ഭാഗങ്ങളിൽ പ്രവാസികളുടെ പരാതികൾ കേൾക്കുന്നതിനായി ഇത്തരത്തിൽ നിരവധി പരിപാടികൾ നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.