മസ്കത്ത്: മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്‍െറ 10ാം വാര്‍ഷികാഘോഷമായ ‘താളമേളലയം’ കാണികള്‍ക്ക് വേറിട്ട അനുഭവമായി. റൂവി അല്‍ ഫലാജ് ഹോട്ടലില്‍ നടന്ന പരിപാടി ഇന്ത്യന്‍ അംബാസഡര്‍ ഇന്ദ്രമണി പാണ്ഡെ ഉദ്ഘാടനം ചെയ്തു. നടനും കാരിക്കേച്ചര്‍ കലാകാരനുമായ ജയരാജ് വാര്യര്‍ മുഖ്യാതിഥിയായിരുന്നു. ആശാന്‍ ഗുരു തിച്ചൂര്‍ സുരേന്ദ്രന്‍ പഞ്ചവാദ്യ സംഘത്തിന്‍െറ 10 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സംസാരിച്ചു.
ഗിരിജ ബേക്കര്‍, പി.എം. ജാബിര്‍, ഗോപകുമാര്‍ കലാമണ്ഡലം, റെജി മണ്ണില്‍, മുഹമ്മദ് അന്‍വര്‍ ഫുല്ല, ജഗജിത്ത് പ്രഭാകരന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രോഗ്രാം കോഓഡിനേറ്റര്‍ മനോഹരന്‍ ഗുരുവായൂര്‍ സ്വാഗതവും രതീഷ് പട്ടിയാത്ത് നന്ദിയും പറഞ്ഞു. കൊമ്പുപട്ടോടെയാണ് കലാപരിപാടികള്‍ തുടങ്ങിയത്. തുടര്‍ന്ന,് തിച്ചൂര്‍ സുരേന്ദ്രന്‍ ആശയവും സാക്ഷാത്കാരവും നിര്‍വഹിച്ച ‘വാദ്യവിസ്മയ’ മേളം, കര്‍ണാട്ടിക്, വെസ്റ്റേണ്‍ വാദ്യ ഉപകരണങ്ങള്‍ സംയോജിപ്പിച്ചുള്ള മസ്കത്ത് പഞ്ചവാദ്യ സംഘത്തിന്‍െറയും മസ്കത്ത് കലാഭവന്‍െറയും കലാകാരന്മാരുടെ ഫ്യൂഷന്‍ നൃത്തവും കാണികള്‍ക്ക് വേറിട്ട അനുഭവമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.