മത്ര: ബലിപെരുന്നാളിന് ദിവസംമാത്രം ശേഷിക്കവേ മത്ര സൂഖില്‍ കച്ചവടം മന്ദഗതിയില്‍തന്നെ. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കച്ചവടം മന്ദഗതിയിലാണെന്ന് വ്യാപാരികള്‍ പറയുന്നു. കഴിഞ്ഞവര്‍ഷങ്ങളില്‍ ഈ സമയത്ത് സൂഖ് പെരുന്നാള്‍ തിരക്കില്‍ അമര്‍ന്നിരുന്നു.
വ്യാപാരികളും തെരുവു കച്ചവടക്കാരുമൊക്കെ സാധനങ്ങളിറക്കി ഒരുങ്ങിയിരുന്നിട്ടും പഴയതുപോലെ വിപണി വേണ്ടത്ര സജീവമായിട്ടില്ല. ഒറ്റ ശമ്പളവും ഒട്ടേറെ ആവശ്യങ്ങളും എന്നതാണ് ഉപഭോക്താക്കളെ ഇത്തവണ അല്‍പം പ്രതിരോധത്തിലാഴ്ത്തിയത്. ഈ മാസത്തെ ശമ്പളത്തില്‍നിന്ന് തന്നെ സ്കൂള്‍ തുറക്കുന്ന ചെലവും പതിവ് മാസ റേഷനും ഒപ്പം പെരുന്നാള്‍ ചെലവും കൂടി കണ്ടത്തെണമെന്നതിനാല്‍ കുടുംബ ബജറ്റിന്‍െറ താളം തെറ്റിയ അവസ്ഥയിലാണ് ഗൃഹനാഥന്മാര്‍. ഇത് വിപണിയെ സാരമായി ബാധിച്ചു എന്നുതന്നെ പറയാം. എന്തു പ്രയാസം നേരിട്ടായാലും പെരുന്നാളിനെ വരവേല്‍ക്കാന്‍ ഒരുങ്ങിപ്പുറപ്പെടാറുള്ള സ്വദേശികളുടെ ഒഴുക്ക് മാര്‍ക്കറ്റുകളില്‍ കാണാനില്ല.
എണ്ണവില പ്രതിസന്ധിമൂലം ആനുകൂല്യങ്ങള്‍ കുറച്ചതും സ്വദേശികളുടെ വിപണനശേഷിയെ ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ പതിവിലും കൂടുതല്‍ വിലപേശലുകളും വിപണിയില്‍ ഇത്തവണ ദൃശ്യമാണ്. വാരാന്ത്യ അവധിദിനങ്ങളില്‍ പ്രതീക്ഷിച്ചയര്‍പ്പിക്കുകയാണ് വ്യാപാരി സമൂഹം.
പതിവുപോലെ പരമ്പരാഗത ചിഹ്നങ്ങളടങ്ങിയ സാധന സാമഗ്രികള്‍ വില്‍പനക്ക് വെച്ച തട്ടുകടകളടകളും സ്ത്രീകളുടെ ബഖൂര്‍ വില്‍പന കൈമകളും ഒക്കെ ഉയര്‍ന്നു കഴിഞ്ഞു. ഒമാനി പാരമ്പര്യവസ്തുക്കളുടെ വില്‍പനകള്‍ തകൃതിയായി നടക്കുന്നുണ്ട്.
വലിയ തിരക്ക് രൂപപ്പെടുന്നില്ളെങ്കിലും അത്യാവശ്യം കച്ചവടം നടക്കുന്നതായി ഇത്തരം സാധനങ്ങള്‍ വിപണനം നടത്തുന്നവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.