മസ്കത്ത്: വിജയദശമി ദിനത്തില്‍ മസ്കത്തില്‍ നൂറിലധികം കുരുന്നുകള്‍ ആദ്യാക്ഷരം കുറിച്ചു. റൂവി കലാമണ്ഡലം, കലാഭവന്‍ സ്കൂള്‍ ഓഫ് ആര്‍ട്സ്, ഇന്ത്യന്‍ സോഷ്യല്‍ക്ളബ് മലയാളം വിഭാഗം എന്നിവിടങ്ങളിലാണ് എഴുത്തിനിരുത്തല്‍ ചടങ്ങ് നടന്നത്. വിവിധ മേഖലകളിലുള്ളവര്‍ കുരുന്നുകള്‍ക്ക് ആദ്യാക്ഷരം കുറിച്ചുനല്‍കി.
ബാലഭാരതിയുടെ ആഭിമുഖ്യത്തില്‍ പുലര്‍ച്ചെ അഞ്ചുമുതല്‍ എട്ടുവരെയാണ് റൂവി കലാമണ്ഡലം ഹാളില്‍ എഴുത്തിനിരുത്തല്‍ നടന്നത്. ഇത് 13ാം വര്‍ഷമാണ് ബാലഭാരതി മസ്കത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടത്തുന്നത്.
മലയാളത്തിന് പുറമെ തമിഴ്, സംസ്കൃതം, കന്നട തുടങ്ങിയ ഭാഷകളിലെ ഗുരുക്കന്മാരാണ് ഉണ്ടായിരുന്നത്.
നൂറിലധികം കുട്ടികളാണ് ആദ്യാക്ഷരം കുറിക്കാന്‍ എത്തിയത്. എഴുതുന്നതിനുള്ള പാത്രം, അരി, പ്രസാദം തുടങ്ങിയവ സംഘാടകര്‍ തയാറാക്കിയിരുന്നു. ഗോപകുമാര്‍, ബാലഭാരതി ഓര്‍ഗനൈസര്‍ മനോജ്, നന്ദേഷ്, പി.എന്‍. ദിവാകരന്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. ഇന്ത്യന്‍ സോഷ്യല്‍ ക്ളബ് മലയാളം വിഭാഗം ആഭിമുഖ്യത്തില്‍ മലയാളം വിഭാഗം ഓഫിസില്‍ എഴുത്തിനിരുത്തല്‍ നടന്നു.
ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ മലയാളം വിഭാഗം മേധാവി ഡോ. ജിതേഷ്കുമാര്‍ ആദ്യാക്ഷരം കുറിച്ചു. മലയാളം വിഭാഗം കണ്‍വീനര്‍ ജി.കെ. കാരണവര്‍, മറ്റു ഭാരവാഹികളായ കെ.എ. താജുദ്ദീന്‍, പാപ്പച്ചന്‍.പി.ദാനിയേല്‍, ഹേമമാലിനി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കലാഭവന്‍ സ്കൂള്‍ ഓഫ് മ്യൂസിക് ആന്‍ഡ് ആര്‍ട്സ് ആഭിമുഖ്യത്തില്‍ മുന്‍വര്‍ഷങ്ങളിലെപോലെ വിദ്യാരംഭ ചടങ്ങുകള്‍ നടന്നു. അല്‍ ഗൂബ്ര, റൂവി, അല്‍ ഹെയില്‍ ശാഖകളില്‍ വിദ്യാരംഭം നടന്നു. കലാഭവനിലെ അധ്യാപകരാണ് എഴുത്തിനിരുത്തലിന് നേതൃത്വം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.