സലാല കൊച്ചി എക്സ്പ്രസ് പതിവായി വൈകുന്നുവെന്ന് പരാതി

സലാല: തിരുവനന്തപുരത്തുനിന്ന് കൊച്ചിവഴി സലാലയിലേക്കും തിരിച്ചും സര്‍വിസ് നടത്തുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് പതിവായി വൈകുന്നതായി പരാതി. വെള്ളിയാഴ്ചകളില്‍ രാവിലെ 8.30ന് പുറപ്പെടേണ്ട ഐ.എക്സ് 544 വിമാനം കഴിഞ്ഞ ആഴ്ചകളില്‍ ഒന്നര രണ്ട് മണിക്കൂറിലധികം വൈകിയാണ് സര്‍വിസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് കൃത്യസമയത്ത് പുറപ്പെടുന്ന വിമാനം കൊച്ചിയില്‍നിന്ന് വൈകിയാണ് പുറപ്പെടുക.
 രാവിലെ 7.30ന് സലാല വിമാനത്താവളത്തില്‍ ഇറങ്ങേണ്ട വിമാനം ഒമ്പതു മണിക്കുശേഷമാണ് എത്തുന്നത്.
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ റണ്‍വേയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതാണ് വൈകാന്‍ കാരണമെന്നാണ് ഒൗദ്യോഗിക വിശദീകരണം. ജൂണ്‍ ഒമ്പതു മുതല്‍ ഇന്ത്യന്‍ സ്കൂള്‍ സലാലയില്‍ വാര്‍ഷിക അവധികൂടി ആരംഭിക്കുന്നതോടെ ഈ സെക്ടറില്‍ നിറയെ യാത്രക്കാരാണ് ഉണ്ടാവുക.
കൂടാതെ, റമദാന്‍ മധ്യത്തോടെ നാട്ടിലേക്ക് തിരിക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യും. സലാലയില്‍നിന്നുള്ള സര്‍വിസുകള്‍ കുറവായിരുന്നെങ്കിലും ഉള്ള രണ്ടെണ്ണം മറ്റിടങ്ങളില്‍നിന്ന് വ്യത്യസ്തമായി നേരെചൊവ്വെ നടന്നുവരുകയായിരുന്നു.
 കോഴിക്കോട് സര്‍വിസ് ഇവിടെനിന്ന് പുറപ്പെടുന്നസമയം പകലില്‍നിന്ന് പുലര്‍ച്ചെ മൂന്നു മണിയിലേക്ക് വീണ്ടും മാറ്റിയിട്ടുണ്ട്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.