ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ: ഒമാനില്‍ ഏഴു സെന്‍ററുകള്‍

മസ്കത്ത്:  ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ഒമാന്‍ ആഭിമുഖ്യത്തിലുള്ള ഖുര്‍ആന്‍ വിജ്ഞാന പരീക്ഷക്ക് ഒമാനില്‍ ഏഴു സെന്‍ററുകള്‍ ഉണ്ടാകുമെന്ന് പരീക്ഷാ കണ്‍വീനര്‍ അബ്ദുറസാഖ് തിരൂര്‍ അറിയിച്ചു. ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ മസ്കത്ത് (റൂവി, ഗ്രാന്‍റ് ഹൈപ്പര്‍ മാര്‍ക്കറ്റ് ഓഡിറ്റോറിയം),  സീബ് ഇസ്ലാഹി സെന്‍റര്‍ (സീബ് ഷോപ്പിങ്ങിന് മുകളില്‍, സീബ് സൂഖ്), സുവൈഖ് (ഷാഹി ഫുഡ്സ് ഓഡിറ്റോറിയം), സഹം (കെ.എം.സി.സി മദ്റസ), ഇബ്ര (മദ്റസതുല്‍ ഇസ്ലാമിയ്യ, അലയ), നിസ്വ (ദാറുസ്സലാം മദ്റസ), സലാല എന്നിവിടങ്ങളിലാണ് പരീക്ഷാ സെന്‍ററുകള്‍. ഈമാസം 17ന് വൈകീട്ട് 4.30 മുതല്‍ ആറുവരെയാണ് പരീക്ഷ നടക്കുക.  പുരുഷന്മാര്‍ക്കും  സ്ത്രീകള്‍ക്കും പ്രത്യേകം സീറ്റുകളാണ് തയാറാക്കിയിട്ടുള്ളത്. പരീക്ഷക്ക് വരുന്നവര്‍ക്ക് ഇഫ്താറിനുള്ള സൗകര്യം എല്ലാ സെന്‍ററുകളിലും ഉണ്ടായിരിക്കുമെന്ന് ഇന്ത്യന്‍ ഇസ്ലാഹി സെന്‍റര്‍ ജന.സെക്രട്ടറി മുനീര്‍ എടവണ്ണ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 91462341.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.