കുപ്പിവെള്ളം കൊണ്ട് തുറന്ന നോമ്പ്

കുഞ്ഞുനാള്‍ മുതലേ നോമ്പെടുക്കാന്‍ വലിയ ആഗ്രഹമായിരുന്നു. റമദാന്‍ മാസമാകുമ്പോള്‍ മാതാപിതാക്കളോട് നോമ്പെടുക്കാന്‍ അനുമതി തേടും. മെലിഞ്ഞുണങ്ങിയ ശരീരമായിരുന്നതിനാല്‍ ആരോഗ്യപ്രശ്നങ്ങള്‍ ഭയന്ന് അനുമതി നല്‍കിയിരുന്നില്ല. കുറച്ച് മുതിര്‍ന്നപ്പോള്‍ ഒരു സ്കൂള്‍ അവധിക്കാലത്താണ് ആദ്യമായി നോമ്പെടുക്കാന്‍ അവര്‍ പച്ചക്കൊടി കാണിച്ചത്. കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം കളിച്ചുതിമിര്‍ക്കുന്ന സമയം. സൈക്കിള്‍ വാടകക്കെടുത്ത് കറങ്ങി നടക്കലാണ് അക്കാലത്തെ പ്രധാന ഹോബി. മണിക്കൂറിന് 25 പൈസ കൊടുത്താല്‍ സൈക്കിള്‍ വാടകക്ക് കിട്ടും. ആദ്യമായി നോമ്പെടുത്ത ദിവസവും കൂട്ടുകാര്‍ക്കൊപ്പം സൈക്കിളില്‍ കറങ്ങാനിറങ്ങി. പൗരാണിക ചരിത്രം പേറുന്ന പശ്ചിമ കൊച്ചിയുടെ തണല്‍വിരിച്ച ഇടുങ്ങിയ വഴികളിലൂടെ സൈക്കിള്‍ ആഞ്ഞുചവിട്ടി. കളിയാവേശത്തിനിടയില്‍ സമയം പോയതറിഞ്ഞില്ല. നാലുമണിക്കൂര്‍ കഴിഞ്ഞുകാണും. ഉച്ചയായപ്പോഴേക്കും നോമ്പിന്‍െറ ക്ഷീണം തലക്കുപിടിച്ചു. വല്ലാത്ത ദാഹവും തളര്‍ച്ചയും. തളര്‍ന്നുവീഴുമെന്നായപ്പോള്‍ നോമ്പ് മുറിക്കാന്‍ തന്നെ തീരുമാനിച്ചു. അടുത്തുള്ള കടയില്‍ ചെന്ന് വെള്ളം കുടിച്ച് ക്ഷീണമകറ്റി. അങ്ങനെ ആദ്യ നോമ്പ് പാതിവഴിയില്‍ അവസാനിച്ചു.    
ഹിറ്റ് എഫ്.എമ്മില്‍ ജോലി ലഭിച്ച് ദുബൈയിലത്തെിയപ്പോഴാണ് ഗള്‍ഫിലെ നോമ്പ് അനുഭവിച്ചറിയാന്‍ കഴിഞ്ഞത്. ആദ്യകാലങ്ങളില്‍ ബാച്ചിലര്‍ മുറിയിലായിരുന്നു താമസം. റമദാന്‍ കാലത്ത് മുറിയില്‍ പാചകമുണ്ടാകാറില്ല. നോമ്പ് തുറക്ക് ഹോട്ടലുകള്‍ തന്നെ ആശ്രയം. നല്ല പൊരിച്ച പലഹാരങ്ങള്‍ ലഭിക്കുന്ന ഹോട്ടലുകള്‍ തേടിയുള്ള യാത്രയായിരുന്നു പല ദിവസങ്ങളിലും. നോമ്പ് തുറയും നമസ്കാരവും കഴിഞ്ഞ് കിടന്നാല്‍ അത്താഴത്തിന് എഴുന്നേല്‍ക്കാറുമില്ലായിരുന്നു. 
എട്ടുവര്‍ഷം മുമ്പ് ഹിറ്റ് എഫ്.എമ്മിന്‍െറ നേതൃത്വത്തില്‍ ലേബര്‍ ക്യാമ്പുകളില്‍ നോമ്പുതുറപ്പിക്കുന്ന പദ്ധതി തുടങ്ങിയപ്പോള്‍ അതിന്‍െറ ചുമതലക്കാരനാകാന്‍ ഭാഗ്യം ലഭിച്ചു. ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ദൈവം നമുക്ക് നല്‍കിയ അനുഗ്രഹങ്ങളെക്കുറിച്ച് ബോധവാനായത്. എ.സി മുറിയിലിരുന്ന് ജോലി ചെയ്യുന്ന നമ്മള്‍ യഥാര്‍ഥ ജീവിതം അനുഭവിച്ചറിയണമെങ്കില്‍ ഇത്തരം ക്യാമ്പുകള്‍ സന്ദര്‍ശിക്കണം. ആദ്യകാലത്ത് ഒരു ക്യാമ്പിലത്തെിയപ്പോഴുണ്ടായ അനുഭവം ഇപ്പോഴും മനസ്സില്‍ തങ്ങിനില്‍ക്കുന്നു. തകരം കൊണ്ട് നിര്‍മിച്ച മേല്‍ക്കൂരയുള്ള ക്യാമ്പായിരുന്നു അത്. വൈദ്യുതി പോലുമില്ലാത്ത മുറികളില്‍ കടുത്ത ചൂടിലും നോമ്പെടുത്ത് കഴിഞ്ഞുകൂടുന്ന തൊഴിലാളികളോട് ആദ്യമായി ആദരവ് തോന്നിയത് അന്നാണ്. ഭക്ഷണ പാക്കറ്റുകള്‍ ക്യാമ്പില്‍ വിതരണം ചെയ്ത് മടങ്ങാനൊരുങ്ങുകയായിരുന്നു ഞങ്ങള്‍ അഞ്ചുപേരടങ്ങുന്ന സംഘം. നോമ്പ് തുറക്കാനുള്ള ഒരു കിറ്റ് കൈയില്‍ കരുതിയിരുന്നു. കച്ചയിലൂടെ നടന്ന് കാറിനടുത്തത്തൊറായപ്പോഴാണ് വയോധികനായ ഒരാള്‍ ഞങ്ങള്‍ക്കരികിലത്തെി ഭക്ഷണം ആവശ്യപ്പെട്ടത്. അവശേഷിച്ച കിറ്റും അദ്ദേഹത്തിന് നല്‍കുമ്പോഴേക്കും മഗ്രിബ് ബാങ്ക് വിളിച്ചിരുന്നു. കാറില്‍ സൂക്ഷിച്ചിരുന്ന ഒരുകുപ്പി വെള്ളം കൊണ്ട് നോമ്പ് തുറന്നത് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായി. 
എട്ടുവര്‍ഷമായി എല്ലാ റമദാനിലും മുടങ്ങാതെ ഭക്ഷണവുമായി ലേബര്‍ ക്യാമ്പുകളിലത്തെുന്നു. രാജ്യത്തെ സന്നദ്ധ സംഘടനകളുടെ നിറഞ്ഞ പിന്തുണയോടെയാണ് ഈ പ്രവര്‍ത്തനം. ഭക്ഷണവുമായി ക്യാമ്പുകളിലത്തെുമ്പോള്‍ തൊഴിലാളികളുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി മാത്രം മതി നമ്മുടെ നോമ്പ് സ്വാര്‍ഥകമാകാന്‍. റമദാന്‍ അവസാനിക്കുമ്പോള്‍ ഇനി അടുത്തവര്‍ഷമല്ളേ കാണാനാകൂവെന്ന സന്ദേഹം അവരുടെ മുഖത്തുനിന്ന് വായിച്ചെടുക്കാം. കുടുംബത്തോടൊപ്പം നോമ്പ് തുറക്കാനത്തൊത്തതിന്‍െറ പരിഭവങ്ങള്‍ അവരുടെ പ്രാര്‍ഥനകളില്‍ അലിഞ്ഞില്ലാതാവുകയും ചെയ്യുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.