തൊഴില്‍ മേഖലയില്‍ സ്വദേശി  വനിതകള്‍ 38.7 ശതമാനം

മസ്കത്ത്: ഒമാനിലെ സിവില്‍ സര്‍വിസ് യൂനിറ്റുകളിലും സ്വകാര്യ മേഖലകളിലുമുള്ള മൊത്തം സ്ത്രീകളില്‍ 38.7 ശതമാനം സ്വദേശി വനിതകളെന്ന് കണക്കുകള്‍. സിവില്‍ സര്‍വിസ് മന്ത്രാലയവും റോയല്‍ ഒമാന്‍ പൊലീസും പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലെ കണക്കനുസരിച്ച് 3,18,286 വനിതാ ജീവനക്കാരാണ് ഒമാനിലുള്ളത്. ഇതില്‍ 1,23,301 സ്വദേശി വനിതാ ജീവനക്കാരും 1,94,985 വിദേശി വനിതാ ജീവനക്കാരുമാണുള്ളത്. ഇതില്‍ 73,056 സിവില്‍ സര്‍വിസ്, വിദ്യാഭ്യാസം തുടങ്ങിയ സര്‍ക്കാര്‍ മേഖലയില്‍ ജോലിചെയ്യുന്നവരാണ്. മൊത്തം ഒമാനി ജീവനക്കാരിലെ 46.9 ശതമാനവും വനിതാ ജീവനക്കാരാണ്. മൊത്തം വനിതാ ജീവനക്കാരിലെ 24 ശതമാനം സ്വകാര്യ മേഖലയിലാണ് ജോലിയെടുക്കുന്നത്. 50,245 പേര്‍ സ്വകാര്യ മേഖലയില്‍ ജോലിയെടുക്കുന്നു. 2,09,544 സ്വദേശികളാണ് സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നത്. 58,569 വനിതകളും ആരോഗ്യ വിദ്യാഭ്യാസ മേഖല അടക്കം ഉയര്‍ന്ന തസ്തികകളിലാണ് ജോലിചെയ്യുന്നത്. സര്‍ക്കാര്‍ അംഗീകാരമുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ 14,487 സ്വദേശി സ്ത്രീകള്‍ ജോലിയെടുക്കുന്നു. സിവില്‍ സര്‍വിസ് മേഖലയില്‍ 12,557 വിദേശി വനിതകളുണ്ട്. ഇതില്‍ 41 വനിതകള്‍ ജി.സി.സി രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. 3589 ഈജിപ്തുകാര്‍, 793 സുഡാനികള്‍, 218 ജോര്‍ഡന്‍കാര്‍, 766 തുനീഷ്യക്കാര്‍, 58 ഇറാഖികള്‍, മറ്റ് അറബ് രാജ്യങ്ങളില്‍നിന്ന് 24 വനിതകള്‍, 4501 ഇന്ത്യക്കാര്‍, 231 പാകിസ്താനികള്‍, 60 ശ്രീലങ്കക്കാര്‍, 60 ശ്രീലങ്കക്കാര്‍, 108 ബംഗ്ളാദേശികള്‍, 2120 ഫിലിപ്പിനോകള്‍, ആറ് ബ്രിട്ടീഷുകാര്‍, 42 മറ്റ് രാജ്യക്കാര്‍ എന്നിങ്ങനെയാണ് മൊത്തം വിദേശി വനിതാ റിപ്പോര്‍ട്ട്. മൊത്തം സ്വദേശി വനിതകളില്‍ 45.8 ശതമാനവും സ്വകാര്യ മേഖലകളില്‍ ജോലിചെയ്യുന്നവരാണ്. 325 മുതല്‍ 400 റിയാല്‍ വരെയാണ് ഇവരുടെ ശമ്പളം. 7.13 ശതമാനം വനിതകളാണ് 400 മുതല്‍ 500 റിയാല്‍  വരെ ശമ്പളം വാങ്ങുന്നത്. 500 മുതല്‍ 600 റിയാല്‍ വരെ ശമ്പളം വാങ്ങുന്ന 7.9 ശതമാനം പേരാണുള്ളത്. 7.9 ശതമാനം പേര്‍ ആയിരം മുതല്‍ 2000 റിയാല്‍ വരെ ശമ്പളം വാങ്ങുന്നു. ഈ വിഭാഗത്തില്‍ 3966 വനിതകളുണ്ട്. 855 ഒമാനി വനിതകള്‍ മാസത്തില്‍ രണ്ടായിരത്തിലധികം റിയാല്‍ ശമ്പളം വാങ്ങുന്നവരാണ്.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.