Posted On
date_range Updated On
date_range മത്രയില്‍ നിയന്ത്രണംവിട്ട കാര്‍ മലയാളിയുടെ കടയിലേക്ക് ഇടിച്ചുകയറി
മസ്കത്ത്: മത്രയില്‍ നിയന്ത്രണം വിട്ട കാര്‍ മലയാളിയുടെ കടയിലേക്ക് ഇടിച്ചുകയറി. ഭാഗ്യത്തിനാണ് വന്‍ ദുരന്തം ഒഴിവായത്. മത്ര സൂഖ് കവാടത്തിനടുത്ത് ശനിയാഴ്ച ഉച്ചക്കാണ് അപകടം. വാഹനമോടിച്ചിരുന്ന ഗുജറാത്തി ഡ്രൈവര്‍ക്ക് അപസ്മാര ബാധയുണ്ടായതാണ് അപകട കാരണം.
നിയന്ത്രണംവിട്ട കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന രണ്ടു കാറുകളില്‍ ഇടിച്ചശേഷമാണ് കാസര്‍കോട് സ്വദേശി മൂസയുടെ ബെഡും കാര്‍പറ്റും വില്‍ക്കുന്ന കടയിലേക്ക് പാഞ്ഞുകയറിയത്. കടയുടെ ബാരിക്കേഡിനും കാര്‍പെറ്റുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു.
വില്‍പനക്കായി കൂട്ടിയിട്ടിരുന്ന കാര്‍പെറ്റില്‍ മഴവെള്ളം കയറുന്നത് പ്രതിരോധിക്കാനായി നിര്‍മിച്ച ലോഹത്തട്ടിലുമിടിച്ചാണ് വാഹനം നിന്നത്. അപകടം നടക്കുമ്പോള്‍ കടക്കകത്ത് നാലുപേരുണ്ടായിരുന്നു.
വാഹനം വരുന്നതുകണ്ട് തങ്ങള്‍ ഓടിമാറുകയായിരുന്നെന്ന് ജീവനക്കാരനായ കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി റഷീദ് പറഞ്ഞു. സാധാരണ ഈ കടയുടെ പാസേജില്‍ ആളുകള്‍ കൂടിനില്‍ക്കാറുള്ള സ്ഥലമാണ്.
ഉച്ചനേരമായതിനാല്‍ ആളുകളാരും ഉണ്ടായിരുന്നില്ല. അല്ലായിരുന്നുവെങ്കില്‍ അപകടത്തിന്‍െറ വ്യാപ്തി വര്‍ധിക്കുമായിരുന്നു. ഇടിച്ച വാഹനത്തില്‍ ഗുജറാത്തി സ്വദേശിയുടെ കുടുംബാംഗങ്ങളുണ്ടായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.