മസ്കത്ത്: ദേശീയ ടെലികോം കമ്പനിയായ ഒമാന്‍ടെല്ലിന്‍െറ അറ്റാദായത്തില്‍ വര്‍ധന. ഓഡിറ്റ് ചെയ്യാത്ത റിപ്പോര്‍ട്ട് പ്രകാരം ഈ വര്‍ഷത്തിന്‍െറ രണ്ടാം പാദത്തില്‍ അറ്റാദായത്തില്‍ ഒമ്പതു ശതമാനത്തിന്‍െറ വര്‍ധനവാണ് ഉണ്ടായത്. ഗ്രൂപ്പിന്‍െറ മൊത്തം വരുമാനം കഴിഞ്ഞവര്‍ഷത്തെ 256.6 ദശലക്ഷം റിയാലില്‍ നിന്ന് 5.9 ശതമാനം വര്‍ധിച്ച് 271.6 ദശലക്ഷം റിയാല്‍ ആയി.
വില്‍പനച്ചെലവ് 7.9 ശതമാനം വര്‍ധിച്ചപ്പോള്‍ പ്രവര്‍ത്തനച്ചെലവില്‍ 2.4 ശതമാനത്തിന്‍െറയും കുറവുണ്ടായി.
രണ്ടാം പാദത്തിലെ അറ്റാദായം ഒമ്പതു ശതമാനം വര്‍ധിച്ച് 66.8 ദശലക്ഷം റിയാലായി. കഴിഞ്ഞ വര്‍ഷമിത് 61.3 ദശലക്ഷം റിയാലായിരുന്നു.
ഫിക്സ്ഡ്, മൊബൈല്‍ മൊബൈല്‍ സേവനങ്ങളിലൂടെയും സമുദ്രാനന്തര കേബ്ള്‍ ശേഷി വില്‍പനയിലൂടെയും 6.7 ശതമാനത്തിന്‍െറ അധികവരുമാനമാണ് ഒമാന്‍ ടെല്‍ സ്വരൂപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.