റോഡ് മാര്‍ഗമുള്ള ദുബൈ-ഒമാന്‍ യാത്രക്ക്  പുതിയ നിയന്ത്രണങ്ങള്‍

മസ്കത്ത്: ദുബൈയില്‍നിന്ന് ഒമാനിലേക്ക് റോഡ് മാര്‍ഗം യാത്രചെയ്യുന്ന പ്രവാസികള്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍വന്നു. 
യു.എ.ഇ അതിര്‍ത്തി കടക്കാന്‍ കഴിഞ്ഞദിവസം മുതല്‍ 35 ദിര്‍ഹം എക്സിറ്റ് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വായ്പാ തിരിച്ചടവുള്ള വാഹനങ്ങള്‍ക്ക് ബാങ്കിന്‍െറ അനുമതി പത്രവും നിര്‍ബന്ധമാക്കി. ഇതിനുപുറമെ, പ്രവാസികള്‍ക്ക് ദുബൈ-ഹത്ത ഹൈവേ വഴി ഹത്ത ചെക് പോയന്‍റിലേക്ക് കടക്കാന്‍ വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 
യു.എ.ഇയില്‍നിന്ന്, പ്രത്യേകിച്ച് ദുബൈയില്‍നിന്ന് ഒമാനിലേക്ക് യാത്ര ചെയ്യുന്നവര്‍ ഇനിമുതല്‍ മൂന്നുകാര്യങ്ങള്‍കൂടി ശ്രദ്ധിക്കണം.  ഹത്തയില്‍നിന്ന് ഒമാനിലേക്ക് കടക്കാന്‍ 35 ദിര്‍ഹം എക്സിറ്റ് ഫീസ് ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നതാണ് ആദ്യത്തേത്. 
കുടുംബവുമായി യാത്രചെയ്യുന്നവര്‍ ഓരോരുത്തര്‍ക്കും ഈ തുക കൂടി കൈവശം കരുതണം. യു.എ.ഇ റെസിഡന്‍റ് വിസയുള്ളവര്‍ ഒമാന്‍ വിസക്കായി നല്‍കേണ്ട 50 ദിര്‍ഹത്തിന് പുറമെയാണിത്. 
ദുബൈയില്‍നിന്ന് വരുമ്പോള്‍ യു.എ.ഇ വിസയുള്ളവര്‍ക്കും ഒമാന്‍ വിസയുള്ളവര്‍ക്കും എക്സിറ്റ് ഫീസ് ബാധകമാണ്. 
ബാങ്ക് വായ്പയിലെടുത്ത വാഹനങ്ങള്‍ക്ക് തിരിച്ചടവ് ബാക്കിയുണ്ടെങ്കില്‍ ഈ വാഹനങ്ങളില്‍ യു.എ.ഇ അതിര്‍ത്തി കടക്കാന്‍ ഇനി മുതല്‍ ബാങ്കിന്‍െറ അനുമതിപത്രം കൈവശം സൂക്ഷിക്കണം. തിരിച്ചടവ് ബാക്കിയുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന്‍ കാര്‍ഡില്‍ (മുല്‍ക്കിയ) ബാങ്കിന്‍െറ പേരുണ്ടെങ്കില്‍ അതിര്‍ത്തിയില്‍ അനുമതി പത്രം ആവശ്യപ്പെടുന്നുണ്ട്. 
അനുമതി പത്രമില്ലാത്തതിനാല്‍ തനിക്ക് അതിര്‍ത്തിയില്‍നിന്ന് തിരിച്ചുപോകേണ്ടിവന്നതായി പാലക്കാട് സ്വദേശി ശ്രീകുമാര്‍ ‘ഗള്‍ഫ് മാധ്യമ’ത്തോടു പറഞ്ഞു. അനുമതി പത്രം വൈകും എന്നതിനാല്‍ ഇദ്ദേഹത്തിന് പിന്നീട് ബസിലാണ് ഒമാനിലത്തൊനായത്. 
നേരത്തേ ദുബൈ-മദാം-ഹത്ത ഹൈവേ വഴിയാണ് ദുബൈ നിവാസികള്‍ യു.എ.ഇ-ഒമാന്‍ അതിര്‍ത്തിയായ ഹത്ത ചെക്പോസ്റ്റില്‍ എത്തിയിരുന്നത്. യു.എ.ഇക്ക് അകത്ത് ഒമാന്‍െറ ഭൂപ്രദേശത്തുകൂടിയാണ് ഈ റോഡ് കടന്നുപോകുന്നത്. 
നേരത്തേ ഒമാന്‍-യു.എ.ഇ സൈനികര്‍ പാസ്പോര്‍ട്ട് പരിശോധിച്ചാണ് ഈ റോഡിലൂടെ യാത്രക്കാരെ കടത്തിവിട്ടിരുന്നത്. ഇവിടേക്ക് ഇപ്പോള്‍ ജി.സി.സി പൗരന്മാര്‍ക്ക് മാത്രമേ പ്രവേശം അനുവദിക്കുന്നുള്ളൂ. പ്രവാസികള്‍ കല്‍ബ, ഫുജൈറ റോഡ് വഴിയാണ് ഇപ്പോള്‍ ഹത്തയിലേക്ക് എത്തേണ്ടത്. അല്‍ അവീര്‍ റോഡില്‍ ഡ്രാഗണ്‍ മാര്‍ട്ടിന് ശേഷം ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് റോഡിലേക്ക് കയറി പിന്നീട് ലഭിക്കുന്ന ഫുജൈറ, കല്‍ബ എക്സിറ്റ് വഴി ഹത്തയിലത്തൊം. അല്ളെങ്കില്‍ ഷാര്‍ജ നാഷനല്‍ പെയിന്‍റ്സ് മലീഹ റോഡ് വഴിയും  ഹത്തയിലത്തൊം. ഒമാനില്‍നിന്ന് തിരിച്ച് ദുബൈയിലേക്ക് വരുന്നവര്‍ ഹത്ത റൗണ്ട് എബൗട്ടിന് ശേഷമുള്ള കല്‍ബ ഷാര്‍ജ റോഡ് വഴിയാണ് ദുബൈയിലേക്ക് പോകേണ്ടത്. പലപ്പോഴും പ്രവേശനം വിലക്കുന്ന പോയന്‍റിലത്തെിയാണ് യാത്രതുടരാനാവില്ല എന്ന് പലരും അറിയുന്നത്. 
അതിനാല്‍, തിരിച്ച് മണിക്കൂറുകള്‍ ഓടി വീണ്ടും ഹത്തയിലെത്തേണ്ടിവരുന്നത് നിരവധി യാത്രക്കാരെ വലക്കുന്നുണ്ട്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.