റോയൽ ഹോസ്പിറ്റലിന്റെ പേരിൽ വ്യാജ തൊഴിൽ പരസ്യം

മസ്കത്ത്: ഒമാനിലെ പ്രമുഖ സർക്കാർ ആരോഗ്യ കേന്ദ്രമായ റോയൽ ഹോസ്പിറ്റലിന്റെ പേരിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തൊഴിൽ പരസ്യം വ്യാജമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം തട്ടിപ്പ് പരസ്യങ്ങളുമായി ആശുപത്രിക്ക് യാതൊരുവിധ ബന്ധവുമില്ലെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക അറിയിപ്പിൽ പറഞ്ഞു.

പ്രതിമാസം 450 ഒമാനി റിയാൽ മുതൽ 2,200 റിയാൽ വരെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്താണ് വ്യാജ റിക്രൂട്ട്‌മെന്റ് നോട്ടീസ് പ്രചരിക്കുന്നത്. എന്നാൽ, ഈ പരസ്യം റോയൽ ഹോസ്പിറ്റൽ പുറപ്പെടുവിച്ചതല്ല. തൊഴിലന്വേഷകരും പൊതുജനങ്ങളും ഇത്തരം വ്യാജ സന്ദേശങ്ങളിൽ വഞ്ചിതരാകരുതെന്നും ജോലി സംബന്ധമായ ഔദ്യോഗിക വിവരങ്ങൾക്ക് ആശുപത്രിയുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകളെയും ബന്ധപ്പെട്ട സർക്കാർ മന്ത്രാലയങ്ങളെയും മാത്രം ആശ്രയിക്കണമെന്നും റോയൽ ഹോസ്പിറ്റൽ അധികൃതർ അഭ്യർത്ഥിച്ചു.

Tags:    
News Summary - Fake job advertisement in the name of Royal Hospital

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.