മസ്കത്ത്: മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ വൈദികന്‍ കൊല്ലം കൊട്ടാരക്കര കിഴക്കെ തെരുവ് കര്‍മ്മേല്‍ വില്ലയില്‍ ഫാ. വര്‍ഗീസ് ജോര്‍ജ് (56) മസ്കത്തില്‍ നിര്യാതനായി. സഭയുടെ തിരുവനന്തപുരം, കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനങ്ങളില്‍ വൈദികനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. മസ്കത്ത് മാര്‍ ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് മഹാ ഇടവകാംഗമാണ്. കുടുംബത്തോടൊപ്പം ഒമാനില്‍ താമസിച്ചുവരുകയായിരുന്ന ഫാ. വര്‍ഗീസ് ജോര്‍ജ് കുറച്ചുനാളുകളായി അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നു. ഒമാനിലെ ക്രിസ്തീയ ആത്മീയ ശുശ്രൂഷകളിലും സാമൂഹിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു.
പരേതനായ ജോര്‍ജ് മാത്തന്‍െറയും അമ്മിണി ജോര്‍ജിന്‍െറയും മകനാണ്. റോയല്‍ ഒമാന്‍ പൊലീസ് ആശുപത്രിയില്‍ നഴ്സായ രാജമ്മ വര്‍ഗീസാണ് ഭാര്യ. മക്കള്‍: റിച്ചു ജോര്‍ജ് വര്‍ഗീസ്, റിബി ആന്‍ വര്‍ഗീസ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഭൗതികശരീരം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം ബുധനാഴ്ച മാതൃ ഇടവകയായ കൊട്ടാരക്കര കുറ്റിയില്‍ ഭാഗം സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.