മസ്കത്ത്: അതിവേഗ പാത നിര്‍മാണത്തില്‍ കാസര്‍കോട് ജില്ലയെ അവഗണിക്കരുതെന്നും വികസനക്കുതിപ്പിന് കാതോര്‍ക്കുന്ന ജില്ലയിലെ ജനതയോട് കാണിക്കുന്ന അധികാരികളുടെ അനീതിയും വിവേചനവുമാണ് പ്രസ്തുത തീരുമാനമെന്നും റൂവി അല്‍ഫൈലാക്ക് റസ്റ്റാറന്‍റ് ഹാളില്‍ നടന്ന മസ്കത്ത് കെ.എം.സി.സി തൃക്കരിപ്പൂര്‍ മണ്ഡലം പ്രവര്‍ത്തക സമിതി യോഗം അഭിപ്രായപ്പെട്ടു. ഈ വിഷയത്തില്‍ മുസ്ലിംലീഗ് ഉള്‍പ്പെടെ മറ്റു രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്നും ജില്ലയെ ഒഴിവാക്കാനുള്ള തീരുമാനത്തില്‍നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു.
തൃക്കരിപ്പൂര്‍ മണ്ഡലം പരിധിയിലെ എല്ലാ പഞ്ചായത്തുകളില്‍നിന്നും പാവപ്പെട്ട അര്‍ഹരായ കുടുംബങ്ങളെ കണ്ടത്തെി പ്രതിമാസം സാമ്പത്തിക സഹായം നല്‍കാനും മറ്റ കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും തീരുമാനിച്ചു. മൗലവി കെ. ഹനീഫ ഇളമ്പാടിയുടെ നേതൃത്വത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളെ അനുസ്മരിച്ച് പ്രാര്‍ഥനാ സദസ്സ് നടത്തി.
പ്രസിഡന്‍റ് ടി.സി. ജാഫര്‍ അധ്യക്ഷത വഹിച്ചു. ജലീല്‍ വി.പി, കെ. ഹനീഫ എന്നിവര്‍ സംസാരിച്ചു. പി.സി. ജാബിര്‍ സ്വാഗതവും സുബൈര്‍ മാവിലാടം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.