സലാല: റെയ്സൂത്തിന് സമീപം പുതുതായി രൂപകൊണ്ട ഐന്‍ ഖോര്‍ വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ ജോര്‍ഡന്‍ സ്വദേശിയുടെ മൃതദേഹം കിട്ടി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ കമ്പനിയില്‍ എന്‍ജിനീയറായ യെസന്‍ എന്നയാളാണ് മുങ്ങി മരിച്ചത്.
കമ്പനിയിലെ മലയാളി സുഹൃത്തുക്കളോടൊപ്പം വെള്ളച്ചാട്ടം ആസ്വദിക്കാനത്തെിയ ഇവര്‍ താഴെ അരുവിയില്‍ കുളിക്കാനിറങ്ങുകയായിരുന്നു.
എന്നാല്‍, ആഴംകൂടിയ ഭാഗത്ത് ഇദ്ദേഹം മുങ്ങിപ്പോവുകയായിരുന്നു. നീന്തല്‍ അറിയുന്ന ആരും സമീപത്തില്ലാതിരുന്നതിനാല്‍ രക്ഷിക്കാനായില്ല. സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തത്തെി തിരച്ചില്‍ നടത്തിയെങ്കിലും ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടത്തൊനായത്. സംഭവത്തിന് ശേഷം ഇവിടെ കുളിക്കാനിറങ്ങുന്നത് പൊലീസ് തടഞ്ഞിരുന്നു. പുതുതായി രൂപപ്പെട്ട ഈ വെള്ളച്ചാട്ടവും അരുവിയും നിരവധി ടൂറിസ്റ്റുകളെ ഇങ്ങോട്ട് ആകര്‍ഷിച്ചിരുന്നു.
ഫോര്‍ വീല്‍ ഡ്രൈവ് വണ്ടികള്‍ ഉപയോഗിച്ചുപോലും വളരെ സാഹസപ്പെട്ടാണ് ഇവിടെ എത്താനാവുക. അതിനിടെ, അരുവിയില്‍ ജലനിരപ്പ് അപകടകരമായ വിധത്തില്‍ ഉയര്‍ന്നതിനാല്‍ തല്‍ക്കാലത്തേക്ക് പ്രവേശം നിരോധിച്ചതായി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.