കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

മസ്കത്ത്: സുവൈഖില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെിയ കോഴിക്കോട് സ്വദേശിയുടെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും. 
കുറ്റ്യാടി കുറിച്ചകം കൊല്ലിയില്‍ മീത്തല്‍ ബാബുവിന്‍െറ മകന്‍ മിഥുന്‍െറ (23) മൃതദേഹം ഞായറാഴ്ച പുലര്‍ച്ചെയുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലാണ് നാട്ടിലേക്ക് കൊണ്ടുപോവുക. സുവൈഖില്‍ സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫറായിരുന്ന മിഥുനെ കഴിഞ്ഞ ബുധനാഴ്ച ഉച്ചക്ക് താമസസ്ഥലത്താണ് മരിച്ച നിലയില്‍ കണ്ടത്തെിയത്. ഭക്ഷണം കഴിക്കാനായി വന്ന മിഥുനെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്തെിയത്. മൂന്നുമാസം മുമ്പാണ് മിഥുന്‍ ഒമാനിലത്തെിയത്. രജനിയാണ് മാതാവ്. ഒരു സഹോദരിയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.