മസ്കത്ത്: ന്യൂയോര്‍ക്കിലും വാഷിങ്ടണിലുമായി നടന്ന ആഗോള യുവ നേതൃത്വ സമ്മേളനത്തില്‍ ഗൂബ്ര ഇന്ത്യന്‍ സ്കൂളില്‍ നിന്നുള്ള എട്ടു വിദ്യാര്‍ഥികള്‍ പങ്കെടുത്തു. അചിന്ത്യ ജയകുമാര്‍, ദുര്‍വ മഹാലെ, ദീപേഷ് ഹാല്‍ദര്‍, ചാര്‍ലെറ്റ് തങ്കം, അമര്‍ത്യ ജഗദീഷ് നായിക്ക്, ആദര്‍ഷ് വര്‍ഗീസ്, ആദിത്യ ദീപക്, അരവിന്ദാക്ഷന്‍ രാജേഷ് എന്നിവരാണ് സമ്മേളനത്തില്‍ പങ്കെടുത്തത്. പത്തുദിവസത്തെ സമ്മേളനത്തിന്‍െറ ഭാഗമായി നിരവധി പ്രഭാഷണങ്ങള്‍, ഗ്രൂപ് ഡിസ്കഷന്‍സ്, വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കല്‍, വിനോദപരിപാടികള്‍ എന്നിവ നടന്നു. ദാരിദ്ര്യം, സമ്പദ്ഘടന തുടങ്ങി വിവിധ തലങ്ങളിലുള്ള വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നു. നാഷനല്‍ എയര്‍ ആന്‍ഡ് സ്പേസ് മ്യൂസിയം, വാഷിങ്ടണിലെ യു.എസ് ഹോളോകോസ്റ്റ് മെമ്മോറിയല്‍ എന്നിവിടങ്ങളിലെ സന്ദര്‍ശനം മറക്കാന്‍കഴിയാത്ത അനുഭവമായിരുന്നെന്ന് വിദ്യാര്‍ഥി പ്രതിനിധികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.