മസ്കത്ത്: ഡ്രൈഫ്രൂട്ട്സ് വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് മസ്കത്ത് നഗരസഭ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. മസ്കത്തിലെ ഭൂരിപക്ഷം വില്‍പനക്കാരും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതും വില്‍പന നടത്തുന്നതുമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടത്തെിയിരുന്നു. ഇതിന്‍െറ അടിസ്ഥാനത്തില്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനാണ് നഗരസഭയുടെ നിര്‍ദേശം.
നട്ട്സ് ഉല്‍പന്നങ്ങള്‍ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ ഇനിമുതല്‍ സാധനങ്ങള്‍ ഗ്ളാസ് ജാറുകളിലാക്കി മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടുള്ളൂ. ഉപഭോക്താക്കള്‍ സാധനങ്ങളില്‍ നേരിട്ട് സ്പര്‍ശിക്കുന്നില്ളെന്ന് ഉറപ്പാക്കുന്നതിനാണ് പുതിയ നിര്‍ദേശം. കാലാവധി അവസാനിക്കുന്ന തീയതി കൃത്യമായി ജാറുകളില്‍ രേഖപ്പെടുത്തിയിരിക്കണം. പഴയതും പുതിയതുമായ സാധനങ്ങള്‍ ഇടകലര്‍ത്തി വില്‍പന നടത്താന്‍ പാടില്ല.
പ്രദര്‍ശിപ്പിച്ചിരിക്കുന്ന വസ്തുക്കളുടെ ആരോഗ്യ സര്‍ട്ടിഫിക്കറ്റും ഭൂരിപക്ഷം കടകളിലും ഉണ്ടാകാറില്ല. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായതിനാല്‍ ഇതും അനധികൃതമാണെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. രുചിച്ചുനോക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി വേണ്ട സംവിധാനം ഒരുക്കിയിരിക്കണം. സാധനങ്ങള്‍ കേടുവരാതിരിക്കാന്‍ മികച്ച എയര്‍കണ്ടീഷനിങ് സംവിധാനമൊരുക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
അഞ്ച് പ്രഫഷനല്‍ ലാബ് വിദഗ്ധരടങ്ങുന്ന സംഘം മത്ര,ബോഷര്‍, അല്‍ സീബ് വിലായത്തുകളിലെ 27 കടകളില്‍ നടത്തിയ പഠനത്തിന്‍െറ അടിസ്ഥാനത്തിലാണ് അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്ന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. ജൈവിക വിഷമായ അഫ്ളാടോക്സിന്‍െറ ചെറിയ സാന്നിധ്യം ഇവിടങ്ങളില്‍നിന്നെടുത്ത സാമ്പിളുകളില്‍ കണ്ടത്തെിയിരുന്നു.
എന്നാല്‍, ജി.സി.സി രാഷ്ട്രങ്ങളില്‍ അനുവദനീയമായതിലും താഴെയാണ് ഇവയുടെ സാന്നിധ്യമെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.