മസ്കത്ത്: വീടുകളില്‍ നേരിട്ടത്തെി മാലിന്യം ശേഖരിക്കുന്ന സംവിധാനം മസ്കത്ത് ഗവര്‍ണറേറ്റ് മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ഈ ആഴ്ച അവസാനം പ്രാബല്യത്തില്‍ വരുത്താനാണ് തീരുമാനം. ഇതിന് പ്രത്യേക ട്രാഷ് ബിന്നുകള്‍ നല്‍കും. നിലവില്‍ ഗവര്‍ണറേറ്റിന്‍െറ ചില ഭാഗങ്ങളില്‍ മാത്രമാണ് ഇത്തരം മാലിന്യശേഖരണ സംവിധാനമുള്ളത്.
തുറസ്സായ പെട്ടികളില്‍ മാലിന്യം ഇടുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന പ്രശ്നങ്ങള്‍ പുതിയ സംവിധാനത്തോടെ ഇല്ലാതാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് നഗരസഭാധികൃതര്‍ അറിയിച്ചു. നിലവില്‍ പൊതുസ്ഥലങ്ങളില്‍ വെച്ചിരിക്കുന്ന പെട്ടികള്‍ നിറഞ്ഞുകവിഞ്ഞ് മാലിന്യം നിലത്തുവീഴുന്ന അവസ്ഥയാണ്. ഇത് ക്ഷുദ്ര ജീവികളുടെ ശല്യംപെരുകാന്‍ വഴിയൊരുക്കുന്നുണ്ട്. വീടുകളില്‍നിന്ന് മാലിന്യം ശേഖരിക്കുന്നതോടെ ഈ അവസ്ഥക്ക് പരിഹാരമാകും. ദിവസവും പുലര്‍ച്ചെ അഞ്ചുമണിക്ക് നഗരസഭാ ജീവനക്കാരത്തെി മാലിന്യം കൊണ്ടുപോകുംവിധമാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ഞായറാഴ്ചകളിലും വ്യാഴാഴ്ചകളിലും ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങള്‍, മരങ്ങള്‍, ഉപയോഗശൂന്യമായ ഫര്‍ണിച്ചറുകള്‍ എന്നിവ കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.