മസ്കത്ത്: കേരള സര്‍ക്കാറിന്‍െറ പ്രവാസി ക്ഷേമനിധിയില്‍ അംഗമാകാനുള്ള പ്രായപരിധി ഉയര്‍ത്തുമെന്ന് നോര്‍ക്ക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്. ഇതുസംബന്ധിച്ച നിയമഭേദഗതി ഉണ്ടാകുമെന്നും മസ്കത്ത് സന്ദര്‍ശനത്തിന് എത്തിയ സെക്രട്ടറി ‘ഗള്‍ഫ് മാധ്യമ’ത്തോട് പറഞ്ഞു. നിലവില്‍ 55 ആണ് പ്രായപരിധി. ഇത് 60 ആക്കി ഉയര്‍ത്താനാണ് പദ്ധതി.
പ്രവാസി ക്ഷേമനിധിയില്‍ രണ്ടു ലക്ഷത്തില്‍ താഴെ അംഗങ്ങള്‍ മാത്രമാണുള്ളത്. കൂടുതല്‍ പേരിലേക്ക് ക്ഷേമനിധിയുടെ സന്ദേശം അറിയിക്കാന്‍ നോര്‍ക്ക പ്രത്യേക ബോധവത്കരണ പദ്ധതികള്‍ നടത്തും. വിദേശത്തേക്ക് ജോലിക്കുപോകുന്ന മലയാളികള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച് നോര്‍ക്ക വിശദമായ പഠനം നടത്തുന്നുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു.
ഏതുതരം ഇന്‍ഷുറന്‍സാണ് ഏര്‍പ്പെടുത്തേണ്ടത്, പ്രീമിയം തുക എത്ര ഈടാക്കണം തുടങ്ങിയ കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയാണ്. പ്രവാസി പുനരധിവാസ പദ്ധതി കാര്യക്ഷമമായി മുന്നോട്ട് പോകുന്നതായും റാണി ജോര്‍ജ് പറഞ്ഞു. ബാങ്കുകളുമായി ചേര്‍ന്ന് 20 ലക്ഷം രൂപ വരെയാണ് വായ്പ നല്‍കുന്നത്.
ഇതില്‍ 15 ശതമാനം വരെ സബ്സിഡി അനുവദിക്കുകയും ചെയ്യും. മൂന്നു വര്‍ഷത്തേക്ക് തിരിച്ചടവ് വേണ്ടതുമില്ല. ഇതിനകം 1200 പേര്‍ക്കാണ് പ്രവാസി പുനരധിവാസ പദ്ധതി പ്രകാരം വായ്പ നല്‍കിയത്.
ഇതില്‍ കൂടുതല്‍ പേര്‍ക്കും ടാക്സി വാഹനങ്ങള്‍ വാങ്ങുന്നതിനാണ് വായ്പ നല്‍കുന്നത്. വലിയ പദ്ധതികള്‍ ഒന്നും പരിഗണനക്ക് എത്തിയിട്ടില്ല.
കാര്‍ഷിക വകുപ്പ് ചില പദ്ധതികള്‍ നടപ്പാക്കാന്‍ ആലോചിക്കുന്നുണ്ട്. ഭാവിയില്‍ നോര്‍ക്ക വഴി കൂടുതല്‍ പ്രവാസി പുനരധിവാസ പദ്ധതികള്‍ നടപ്പാക്കാന്‍ സാധ്യതയുണ്ടെന്നും റാണി ജോര്‍ജ് പറഞ്ഞു. നഴ്സുമാരുടെ റിക്രൂട്ട്മെന്‍റുമായി പ്രശ്നങ്ങള്‍ പഠിക്കുന്നതിനാണ് നോര്‍ക്ക സെക്രട്ടറി റാണി ജോര്‍ജ്, നോര്‍ക്ക റൂട്ട്സ് സി.ഇ.ഒ ആര്‍.എസ്.കണ്ണന്‍ തുടങ്ങിയവര്‍ ഒമാനിലത്തെിയത്.
റിക്രൂട്ടിങ് നടത്തുന്ന ആശുപത്രികളുടെ പ്രതിനിധികളുമായി ഇവര്‍ കൂടിക്കാഴ്ച നടത്തി. ഇ-മൈഗ്രേറ്റ് പോര്‍ട്ടലില്‍ നിലനില്‍ക്കുന്ന സാങ്കേതിക പ്രശ്നങ്ങള്‍ കൂടിക്കാഴ്ചയില്‍ ആശുപത്രി പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയതായി ഇവര്‍ പറഞ്ഞു. എംബസിയില്‍ മലയാളി സാമൂഹികപ്രവര്‍ത്തകരുമായും നോര്‍ക്ക പ്രതിനിധികള്‍ സംവദിച്ചു.
നഴ്സിങ് റക്രൂട്ട്മെന്‍റ് സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയാക്കിയ സാഹചര്യത്തില്‍ മറ്റു സംസ്ഥാനങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഏജന്‍സികളെ ഇതിനായി നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് റാണി ജോര്‍ജ് ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.