പൊതുമാപ്പ് അപേക്ഷ ഇന്നുകൂടി സ്വീകരിക്കും

മസ്കത്ത്: അനധികൃതമായി രാജ്യത്ത് തങ്ങുന്നവര്‍ക്കും തൊഴില്‍ പ്രശ്നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കും രാജ്യം വിടാന്‍ ഒമാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പൊതുമാപ്പിനുള്ള അപേക്ഷകള്‍ വ്യാഴാഴ്ചകൂടി സ്വീകരിക്കും. ഇന്ന്  ഉച്ചക്ക് 12 വരെ ഒമാന്‍ സര്‍ക്കാര്‍ അപേക്ഷകള്‍ സ്വീകരിക്കും. അവസാനത്തെ അപേക്ഷകര്‍ക്ക് രാജ്യം വിടാന്‍ ഏതാനും ദിവസംകൂടി അനുവദിക്കും. എന്നാല്‍, ഈ കാലാവധി രണ്ടാഴ്ചയില്‍ കൂടുതലാകാനിടയില്ല. ഈ വര്‍ഷം മേയ് മൂന്നിനാണ് പൊതുമാപ്പ് ആരംഭിച്ചത്. മൂന്ന് മാസത്തേക്കായിരുന്നു ആദ്യഘട്ടത്തില്‍ പ്രഖ്യാപനമുണ്ടായത്. എന്നാല്‍, അനധികൃത താമസക്കാര്‍ രാജ്യം വിട്ടുതീരാത്തതിനാല്‍ വിവിധ എംബസികളുടെ ആവശ്യപ്രകാരം പൊതുമാപ്പ് കാലാവധി ഒക്ടോബര്‍ അവസാനം വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു. എന്നാല്‍, പൊതുമാപ്പ് ഉപയോഗപ്പെടുത്താന്‍ കൂടുതല്‍ ആളുകളില്ളെന്ന് കണ്ടത്തെിയതിനാല്‍ കാലാവധി വീണ്ടും നീട്ടിയിട്ടില്ല. എംബസികളും ഈ ആവശ്യവുമായി മുന്നോട്ടുവന്നില്ളെന്നറിയുന്നു. തൊഴില്‍ പ്രശ്നങ്ങളിലും മറ്റും കുടുങ്ങിക്കിടന്നവരും താമസ രേഖകളില്ലാത്തവരും പൊതുമാപ്പിന്‍െറ  ആദ്യഘട്ടത്തില്‍തന്നെ രാജ്യംവിട്ടിരുന്നു. തൊഴില്‍ മാറാനും ജോലി നിയമ സാധുതയുള്ളതാക്കാനും അവസരവും നല്‍കിയിരുന്നു. നിരവധിപേര്‍ ഈ ആനുകൂല്യങ്ങള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍, നിരവധി പേര്‍ ഇപ്പോഴും രാജ്യം വിടാതെ അനധികൃതമായി ഒമാനില്‍ തങ്ങുന്നുണ്ടെന്നാണ് അധികൃതര്‍ കരുതുന്നത്. പൊതുമാപ്പ് കാലാവധി നീട്ടിയാലും ഇത്തരക്കാര്‍ രാജ്യം വിടാന്‍ പോകുന്നില്ളെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ഇത്തരക്കാരെ പിടികൂടാനും ശിക്ഷിക്കാനും അധികൃതര്‍ പദ്ധതികള്‍ തയാറാക്കിക്കഴിഞ്ഞു. ഇതിനായി ഒമാന്‍െറ എല്ലാ ഭാഗങ്ങളിലും പരിശോധന ശക്തമാക്കി. ലേബര്‍ വിഭാഗത്തെ സഹായിക്കാന്‍ റോയല്‍ ഒമാന്‍ പൊലീസും രംഗത്തുണ്ട്. രാത്രിയില്‍ പോലും പരിശോധന നടത്തുന്നതിനാല്‍ നിരവധിപേര്‍ പിടിയിലായിട്ടുണ്ട്. നിരവധി തവണകളായി പരിശോധന ശക്തമാക്കിയതിനാല്‍ മാര്‍ക്കറ്റുകളിലും പൊതുസ്ഥലങ്ങളിലും തിരക്കൊഴിഞ്ഞു. പ്രധാന നഗരങ്ങളിലെ കച്ചവടസ്ഥാപനങ്ങളിലും പരിശോധന ശക്തമാക്കി. റൂവിയിലെ കച്ചവടസ്ഥാപനങ്ങളില്‍ തിങ്കള്‍, ബുധന്‍ ദിവസങ്ങളില്‍ പരിശോധന നടത്തിയിരുന്നു. കച്ചവടസ്ഥാപനങ്ങളില്‍ കയറി ജീവനക്കാരുടെ റെസിഡന്‍റ് കാര്‍ഡുകള്‍ പരിശോധിക്കുകയും സ്പോണ്‍സര്‍ മാറി ജോലി ചെയ്യുന്നവരെയും കാര്‍ഡില്ലാത്തവരെയും പിടികൂടുന്നുമുണ്ട്. റൂവിയിലെ ഏതാണ്ടെല്ലാ കച്ചവട സ്ഥാപനങ്ങളിലും അധികൃതര്‍ കയറിയിറങ്ങുകയും അനധികൃതമായി കാണുന്നവരെ പിടികൂടുകയും ചെയ്തായി കച്ചവടക്കാര്‍ പറയുന്നു. ദേശീയ ദിനാഘോഷം ആസന്നമായതും പരിശോധന ശക്തമാക്കാന്‍ കാരണമാണ്. പരിശോധന കാരണം ജനങ്ങള്‍ പുറത്തിറങ്ങാത്തതും സാമ്പത്തിക പ്രതിസന്ധിയും നഗരങ്ങളിലെ വ്യാപാരികളെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. വെള്ളിയാഴ്ചകളിലും മറ്റും പുറത്തിറങ്ങുന്ന ഉള്‍ഭാഗങ്ങളിലും മറ്റും താമസിക്കുന്നവരാണ് പല സ്ഥാപനങ്ങളിലെയും പ്രധാന ഉപഭോക്താക്കള്‍. ഇവരാണ് പല കച്ചവട സ്ഥാപനങ്ങളെയും താങ്ങിനിര്‍ത്തുന്നത്. പ്രധാന നഗരങ്ങളിലെ പല ചെറുകിട വ്യാപാരികളും വന്‍ പ്രതിസന്ധിയിലാണ്. ഇത്തരം പ്രതിസന്ധി ഇതുവരെ ഉണ്ടായിട്ടില്ളെന്ന് പല കച്ചവടക്കാരും പറയുന്നു. എണ്ണ വിലക്കുറവ് കാരണം പല മേഖലകളിലും പ്രതിസന്ധി മുന്നിലത്തെിയതോടെ പലരും പണം ചെലവാക്കുന്നതില്‍ ഏറെ സൂക്ഷ്മത പാലിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.