മലയാളിയുടെ കാര്‍ പെയിന്‍റിങ് വര്‍ക്ഷോപ്പില്‍ തീപിടിത്തം

മസ്കത്ത്: മലയാളിയുടെ കാര്‍ പെയിന്‍റിങ് വര്‍ക്ഷോപ്പില്‍ തീപിടിത്തം. കൊല്ലം പത്തനാപുരം സ്വദേശി സുരേഷിന്‍െറ വാദി കബീര്‍ സനാഇയയിലെ വര്‍ക്ഷോപ്പിലാണ് കഴിഞ്ഞദിവസം രാത്രി തീപിടിത്തമുണ്ടായത്. വര്‍ക്ഷോപ്പിലുണ്ടായിരുന്ന അഞ്ച് കാറുകള്‍ കത്തിയിട്ടുണ്ട്. ഇതില്‍ ഒരു ലക്സസ് കാറും ജി.എം.സി ഫോര്‍വീല്‍ ഡ്രൈവും പൂര്‍ണമായും കത്തിനശിച്ചു. മൂന്നു കാറുകള്‍ക്ക് ഭാഗിക കേടുപാടുകളാണുള്ളത്. സമീപത്തെ വര്‍ക്ഷോപ് ജീവനക്കാരാണ് ഷട്ടറിനകത്തുനിന്ന് പുക ഉയരുന്നത് കണ്ടത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്ന് കരുതുന്നു. ഷട്ടര്‍ ഉയര്‍ത്തിയപ്പോള്‍ കാറുകള്‍ കത്തിയ നിലയിലായിരുന്നു. പുറത്ത് മറ്റു കാറുകള്‍ നിര്‍ത്തിയിട്ടിട്ടുണ്ടായിരുന്നെങ്കിലും അവയിലേക്ക് തീ പടര്‍ന്നില്ല. കെട്ടിടത്തിന്‍െറ ഭിത്തികള്‍ക്ക് തകരാര്‍ സംഭവിച്ചിട്ടുണ്ട്. മേല്‍ക്കൂരയിലെ ഷീറ്റുകളും ഉരുകിയിട്ടുണ്ട്. വയറിങ് പൂര്‍ണമായും കത്തിനശിക്കുകയും ചെയ്തു. 
പൂര്‍ണമായി കത്തിയ ലക്സസിന് തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് മാത്രമാണുള്ളത്. ജി.എം.സിക്കും വര്‍ക്ഷോപ്പിനും ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ല.  രണ്ടു വാഹനങ്ങള്‍ക്കുമായി 23,000 റിയാലോളം നഷ്ടപരിഹാരം നല്‍കേണ്ട സ്ഥിതിയാണെന്ന് സുരേഷ് പറയുന്നു. മറ്റു മൂന്നു വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കും പണം നല്‍കേണ്ടിവരും. ഒമ്പതു വര്‍ഷംമുമ്പ് ഒമാനിലത്തെിയ സുരേഷ് ഒന്നര വര്‍ഷം മുമ്പാണ് അല്‍ അംജദ് നാഷനല്‍ പ്രോജക്ട്സ് എല്‍.എല്‍.സി എന്ന പേരിലുള്ള വര്‍ക്ഷോപ് സനാഇയയില്‍ തുടങ്ങിയത്. ചെറിയ അറ്റകുറ്റപ്പണികള്‍ ഏറ്റെടുത്ത് സ്വരൂപിച്ച പണം കൊണ്ട് തുടങ്ങിയ വര്‍ക്ഷോപ്പിനാണ് ഈ ദുര്‍ഗതിയുണ്ടായത്. 
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.