പൊലീസ് ചമഞ്ഞത്തെുന്നവരുടെ കെണിയില്‍ വീഴരുത് –ആര്‍.ഒ.പി

മസ്കത്ത്: പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞത്തെുന്നവരുടെ കെണിയില്‍ വീഴാതിരിക്കാന്‍ പ്രവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. പ്രവാസികളെയാണ് തട്ടിപ്പുകാര്‍ കൂടുതലായി ലക്ഷ്യമിടുന്നത്. ഇവര്‍ ഗുരുതരമായ കുറ്റകൃത്യങ്ങളുടെ ഇരകളാക്കപ്പെടുന്നു. പൊലീസ് ഉദ്യോഗസ്ഥര്‍ ചമഞ്ഞത്തെുന്നവര്‍ പണം ആവശ്യപ്പെടുകയാണ് ചെയ്യുക. സാധാരണ വസ്ത്രത്തില്‍ പൊലീസ് ഓഫിസറോ, സി.ഐ.ഡിയോ ആണെന്ന് പറഞ്ഞ് ആരെങ്കിലും വന്നാല്‍ അവരുടെ തിരിച്ചറിയല്‍ കാര്‍ഡ് ആവശ്യപ്പെടണമെന്ന് ആര്‍.ഒ.പി അറിയിച്ചു. തിരിച്ചറിയല്‍ കാര്‍ഡില്‍ പൊലീസ് യൂനിഫോമിലുള്ള ചിത്രമാകും ഉണ്ടാവുക. ഇതും വന്നയാളുടെ ചിത്രവുമായി താരതമ്യപ്പെടുത്തി നോക്കണം. വന്നയാള്‍ ശരിക്കുള്ള പൊലീസ് ഓഫിസറാണെന്ന് ഉറപ്പാക്കാതെ ലേബര്‍ കാര്‍ഡോ മറ്റു തിരിച്ചറിയല്‍ രേഖകളോ ഒരു കാരണവശാലും കൈമാറരുത്. പൊലീസ് ചമഞ്ഞത്തെി വീട്ടമ്മയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവവും വീട്ടില്‍ അതിക്രമിച്ച് കയറി പണം തട്ടിയ സംഭവവും അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൗത് മൊബേലയിലാണ് ഇന്ത്യക്കാരിയായ വീട്ടമ്മയെ സ്വദേശി യുവാക്കള്‍ തട്ടിക്കൊണ്ടുപോയത്. ഇവര്‍ പിന്നീട് ബംഗ്ളാദേശികള്‍ക്ക് ഇവരെ കൈമാറി. വാദി കബീറില്‍ വീട്ടില്‍ അതിക്രമിച്ചുകയറിയ സ്വദേശി യുവാക്കള്‍ 150 റിയാലോളമാണ് കവര്‍ന്നത്. ശേഷം, വീട്ടുകാരെ അകത്താക്കി വാതില്‍ പൂട്ടിയാണ് മോഷ്ടാക്കള്‍ രക്ഷപ്പെട്ടത്. പബ്ളിക് പ്രോസിക്യൂഷന്‍ ഒപ്പിട്ട വാറന്‍റ് കാണിച്ചാല്‍ മാത്രമേ പൊലീസ്, സി.ഐ.ഡി ഉദ്യോഗസ്ഥര്‍ക്ക് വീടിനുള്ളിലേക്ക് പ്രവേശം അനുവദിക്കാവൂ. വാറന്‍റില്ലാതെ വരുന്നവര്‍ക്ക് പ്രവേശം നിഷേധിക്കാന്‍ ജനങ്ങള്‍ക്ക് എല്ലാവിധ അധികാരവുമുണ്ട്. ഒമാന്‍ പീനല്‍കോഡ് പ്രകാരം ഉദ്യോഗസ്ഥന്‍ ചമഞ്ഞ് പൊതുജനങ്ങളുടെ അടുത്ത് എത്തുന്നവരെ 10 ദിവസം മുതല്‍ രണ്ടുവര്‍ഷം വരെ തടവിനും അഞ്ചുമുതല്‍ 100 റിയാല്‍ വരെ പിഴ ചുമത്താനും അല്ളെങ്കില്‍ രണ്ടില്‍ ഏതെങ്കിലും ഒരു ശിക്ഷക്കും വ്യവസ്ഥയുണ്ട്. നിയമം മാനിക്കാതെ വ്യക്തികളുടെ വീടുകളില്‍ അതിക്രമിച്ചുകടക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തടവുശിക്ഷ നല്‍കാനും ഒമാന്‍ പീനല്‍കോഡിന്‍െറ ആര്‍ട്ടിക്ക്ള്‍ 166 വ്യവസ്ഥ ചെയ്യുന്നുണ്ട്. പൊലീസ് ഉദ്യോഗസ്ഥരോടുള്ള ഭയമാണ് പ്രവാസികള്‍ കൂടുതലായി തട്ടിപ്പിനി രകളാകാന്‍ കാരണമെന്ന് ആര്‍.ഒ.പി ഉദ്യോഗസ്ഥര്‍ പറയുന്നു. 
സാധാരണ വസ്ത്രത്തില്‍ തട്ടിപ്പുകാരെയും യഥാര്‍ഥ പൊലീസ് ഉദ്യോഗസ്ഥരെയും കണ്ടാല്‍ തിരിച്ചറിയാന്‍ പ്രവാസികള്‍ക്ക് കഴിയാറില്ല. വാതില്‍ തുറക്കുംമുമ്പ് ആരാണ് പുറത്തെന്ന് ഉറപ്പാക്കണം. 
വാതിലില്‍ ഡോര്‍ ചെയിന്‍ വെക്കുന്നത് ആളുകള്‍ അതിക്രമിച്ച് കയറാതിരിക്കാന്‍ സഹായകമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.