മസ്കത്ത്: സൊഹാറില്‍ കഴിഞ്ഞദിവസം മയക്കുമരുന്ന് കലര്‍ന്ന സാന്‍ഡ്വിച്ചുകള്‍ വില്‍പന നടത്തിയതിന് പിടിയിലായവര്‍ പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഇവയുടെ വില്‍പന നടത്തിവന്നതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പെടുന്നവര്‍ ഉടന്‍ വിവരമറിയിക്കണമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞദിവസമാണ് സൊഹാറിലെ കോഫി ഷോപ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി റെയ്ഡ് ചെയ്തത്. ഇവിടെനിന്ന് മയക്കുമരുന്ന് സാന്‍ഡ്വിച്ചുകള്‍ കണ്ടെടുക്കുകയും ജീവനക്കാരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. അടുത്തിടെ സലാലയില്‍ നടത്തിയ പരിശോധനയില്‍ ലഹരികലര്‍ന്ന ചായ വില്‍പന നടത്തിയയാളെ പിടികൂടിയിരുന്നു. കാലാവധി കഴിഞ്ഞ ചായപ്പൊടിയില്‍ പുകയിലയും ബിയറും കലര്‍ത്തി തയാറാക്കുന്ന ചായക്ക് ആവശ്യക്കാര്‍ ഏറെയായിരുന്നു. വിദേശ തൊഴിലാളികളാണ് ഇവിടെയും പിടിയിലായത്. ബര്‍ക്കയില്‍ കഴിഞ്ഞമാസം നടത്തിയ പരിശോധനയില്‍ അനാരോഗ്യകരമായ ചുറ്റുപാടില്‍ സൂക്ഷിച്ച 36,000 കിലോ ഉപ്പ് പിടിച്ചെടുത്തിരുന്നു.
ഈ വര്‍ഷം ആദ്യപകുതിയില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നടത്തിയ പരിശോധനയില്‍ 2.86 ലക്ഷം നിലവാരമില്ലാത്ത ഉല്‍പന്നങ്ങള്‍ പിടിച്ചെടുത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.