താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വില്‍പന നടത്തിവന്നയാള്‍ പിടിയില്‍

മസ്കത്ത്: താമസസ്ഥലത്ത് ഭക്ഷണം പാചകം ചെയ്ത് വില്‍പന നടത്തിവന്നയാള്‍ മസ്കത്ത് നഗരസഭാധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായി. അമിറാത്തില്‍ നടന്ന പരിശോധനയില്‍ വിദേശ തൊഴിലാളിയാണ് പിടിയിലായത്. 
അനധികൃതമായാണ് ഭക്ഷണം പാചകം ചെയ്തുവന്നിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 
വൃത്തിഹീനമായ സാഹചര്യത്തിലാണ് ഭക്ഷണസാധനങ്ങള്‍ സൂക്ഷിച്ചിരുന്നതും പാചകം നടത്തിയിരുന്നതും. ഇവിടെ ഉണ്ടാക്കിയിരുന്ന ഭക്ഷണം വിവിധ കമ്പനികളിലെ തൊഴിലാളികള്‍ക്ക് വിതരണം ചെയ്തുവരുകയായിരുന്നെന്നും നഗരസഭാധികൃതര്‍ അറിയിച്ചു. അനധികൃത ഭക്ഷണവിതരണക്കാര്‍ക്കെതിരായ നടപടി കര്‍ക്കശമാക്കുന്നതിന്‍െറ ഭാഗമായാണ് പരിശോധന. അടുത്തിടെ സലാലയില്‍ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയും ആര്‍.ഒ.പിയും സംയുക്തമായി സലാലയില്‍ വീടിന്‍െറ ഒന്നാംനിലയില്‍ നടത്തിയിരുന്ന അനധികൃത ബേക്കറിയില്‍ റെയ്ഡ് നടത്തിയിരുന്നു. വിദേശ തൊഴിലാളികളാണ് ഇവിടെ പിടിയിലായത്. 
പ്രാണികള്‍ നിറഞ്ഞ അന്തരീക്ഷത്തിലായിരുന്നു ഇവിടെ ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. കാലാവധി കഴിഞ്ഞ പൊടിയടക്കം വസ്തുക്കള്‍ ഇവിടെനിന്ന് കണ്ടെടുത്തിരുന്നു. ഫ്രിഡ്ജില്‍ കാലാവധി കഴിഞ്ഞ ചിക്കനും കണ്ടത്തെി. പിടിയിലായ തൊഴിലാളികളെ ചോദ്യംചെയ്തപ്പോള്‍ ഒരുമാസത്തോളമായി അനധികൃതമായി സാധനങ്ങള്‍ ഉണ്ടാക്കി വില്‍പനനടത്തുന്നുണ്ടെന്ന് ഇവര്‍ സമ്മതിച്ചു. ഇത്തരത്തില്‍ കാലാവധി കഴിഞ്ഞ വസ്തുക്കള്‍ ഉപയോഗിച്ച്  ഭക്ഷണസാധനങ്ങള്‍ ഉണ്ടാക്കുന്നത് പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണെന്ന് അധികൃതര്‍ അറിയിച്ചു. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.