മത്ര സൂഖില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍  മോഷണം; 1000 റിയാല്‍ നഷ്ടപ്പെട്ടു

മസ്കത്ത്: മത്ര സൂഖില്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം. എ.സി തള്ളി താഴെയിട്ട് അകത്തുകടന്ന മോഷ്ടാക്കള്‍ 1000 റിയാല്‍ കവര്‍ന്നു. 
ഒമാനി പൗരത്വമുള്ള താനൂര്‍ സ്വദേശിനിയുടെ കടയിലാണ് കവര്‍ച്ച നടന്നത്. 
വാടക നല്‍കാനും രാവിലെ വരാറുള്ള ഇടപാടുകാര്‍ക്ക് നല്‍കാനും വെച്ചിരുന്ന പണമാണ് മോഷണംപോയതെന്ന് കടയുടമ പറഞ്ഞു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് കളവ് നടന്നതെന്ന് കരുതുന്നു. 
അടുത്തുള്ള കടയില്‍ സാധനങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന മേശയില്‍ കയറിയാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. 
പൊലീസില്‍ പരാതി നല്‍കി. കഴിഞ്ഞ ദിവസം മധ്യാഹ്ന വിശ്രമത്തിനായി അടച്ചുപോയ ഏതാനും കടകളിലും മോഷണം നടന്നിരുന്നു. 
പാകിസ്താന്‍ സ്വദേശിയുടെ ജ്വല്ലറിയില്‍ സെയില്‍സ്മാന്‍െറ കണ്ണുവെട്ടിച്ച് 40 സ്വര്‍ണമോതിരങ്ങള്‍ അടങ്ങിയ പെട്ടി കവര്‍ന്നത് അടുത്ത ദിവസമാണ്. സ്വദേശികളെന്ന് തോന്നിക്കുന്ന സ്ത്രീകളാണ് കടയിലത്തെി ആഭരണം കവര്‍ന്നത്. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.