പൂക്കളത്തെിത്തുടങ്ങി; ഓണാഘോഷം കെങ്കേമമാവും

മസ്കത്ത്: ഒമാനില്‍ പൂക്കളമൊരുക്കാന്‍ നാട്ടില്‍നിന്നും പൂക്കള്‍ എത്തിത്തുടങ്ങി. അത്തം ഒന്നുമുതല്‍ തന്നെ തിരുവനന്തപുരം വഴി പൂക്കളത്തെിത്തുടങ്ങിയിരുന്നു. തമിഴ്നാട്ടില്‍നിന്നാണ് പിച്ചി, ജമന്തി, മുല്ല തുടങ്ങിയ പൂക്കള്‍ ഒമാനിലത്തെുന്നത്. ദിവസവും അഞ്ച് ക്വിന്‍റല്‍ പൂക്കളാണ് ഒമാനിലത്തെുന്നത്. തിരുവോണനാളില്‍ 10 ക്വിന്‍റല്‍ പൂക്കളത്തെും. 
അത്തം ഒന്നുമുതല്‍തന്നെ പൂക്കളമിടുന്നവരുമുണ്ട്. തിരുവോണനാളില്‍ വീടുകളിലും മലയാളികള്‍ ജോലിചെയ്യുന്ന സ്ഥാപനങ്ങളിലും വന്‍ പൂക്കളങ്ങള്‍ ഒരുങ്ങും. പ്രാദേശികമായി ലഭിക്കുന്ന പൂവുകളും പൂക്കളമുണ്ടാക്കാന്‍ ഉപയോഗപ്പെടുത്തും. വാരാന്ത്യ അവധിദിവസമായ വെള്ളിയാഴ്ച ഓണമത്തെുന്നതിനാല്‍ ഓണാഘോഷം കെങ്കേമമാവാനാണ് സാധ്യത. അതിനാല്‍, കഴിഞ്ഞവര്‍ഷത്തേക്കാള്‍ കൂടുതല്‍ ഓണ വിഭവങ്ങള്‍ നാട്ടില്‍നിന്ന് ഇറക്കുമതിചെയ്യുന്നുണ്ട്. അവധി ദിവസമായതിനാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിച്ചതായി വ്യാപാരികള്‍ പറയുന്നു.  ഓണം അവധി ദിവസമായതിനാല്‍ പ്രവാസികള്‍ ഓണാഘോഷം ഗംഭീരമാക്കുമെന്നും അതിനാല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 25 ശതമാനം കൂടുതല്‍ ഓണവിഭവങ്ങള്‍ ഇറക്കുമതി ചെയ്യുന്നതായും പ്രമുഖ പഴം, പച്ചക്കറി ഇറക്കുമതി സ്ഥാപനമായ സുഹൂല്‍ അല്‍ ഫൈഹ മാനേജിങ് ഡയറക്ടര്‍ അബ്ദുല്‍ വാഹിദ് പറഞ്ഞു. ഈ വര്‍ഷം 120 ടണ്‍ ഓണവിഭവങ്ങള്‍ ഇന്ത്യയില്‍നിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. കഴിഞ്ഞവര്‍ഷം 90 ടണ്‍ ഓണ വിഭവങ്ങളാണ് ഇറക്കുമതി ചെയ്തത്. ചേമ്പ്, കാച്ചില്‍, ചേന, ചെറിയ ഉള്ളി തുടങ്ങിയ ഇനങ്ങള്‍ ഞായറാഴ്ച മാര്‍ക്കറ്റില്‍ ഇറങ്ങും. 4000 കിലോ കാച്ചില്‍, 3000 കിലോ വലിയ ചേമ്പ്, 2000 കിലോ ചെറിയ ചേമ്പ് എന്നിവയാണ് മാര്‍ക്കറ്റിലത്തെുക.  ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍ എന്നിവ 1500 കിലോ വീതം ഇറക്കുമതി ചെയ്യും. ചക്കക്കുരു 2000 കിലോ, മത്തങ്ങ 2000 കിലോ, മുരിങ്ങക്ക 15000 കിലോ, വാഴയില 12000 കിലോ എന്നിവയും എത്തും. മുംബൈ, ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നീ വിമാനത്താവളങ്ങള്‍ വഴിയാണ് ഓണവിഭവങ്ങള്‍ മസ്കത്തിലത്തെുന്നത്. പഴവര്‍ഗങ്ങള്‍ക്കും ഏറെ ആവശ്യക്കാരുണ്ടാവും.  20,000 കിലോ ഏത്തപ്പഴം, 8000 കിലോ രസ കദളി, 5,000 കിലോ പൂവന്‍, 2,000 കിലോ ചുവന്ന പൂവന്‍ എന്നിവയും ഓണ വിഭവങ്ങളായത്തെുന്നു. 4,000 കിലോ വെള്ളരി, 4000 കിലോ അമരക്ക, 5000 കിലോ കോവയ്ക്ക, 10,000 കിലോ മാങ്ങ, 2,000 കിലോ പപ്പായ തുടങ്ങിയ വിഭവങ്ങളും ഒമാനിലത്തെുന്നുണ്ട്. ഹോട്ടലുകളിലും ഓണസദ്യ ഒരുക്കുന്നുണ്ട്. പ്രധാന ഹോട്ടലുകളിലെല്ലാം നിരവധി ഇനങ്ങളുമായി ഓണസദ്യ ഒരുക്കും. വിവിധ ഹോട്ടലുകളില്‍ ഇതുസംബന്ധമായ ബോര്‍ഡുകള്‍ ഉയര്‍ന്നുകഴിഞ്ഞു. ഹോട്ടല്‍ ഓണ സദ്യക്ക് ഈ വര്‍ഷവും ആവശ്യക്കാര്‍ കൂടുതലാവും. ഒറ്റക്ക് കഴിയുന്നവര്‍ ഹോട്ടല്‍ സദ്യയെ ആശ്രയിക്കേണ്ടിവരും.
 എന്നാല്‍, അവധി ദിവസമായതിനാല്‍ കുടുംബമായി കഴിയുന്നവര്‍ വീട്ടില്‍തന്നെയാണ് സദ്യ ഒരുക്കുക. സുഹൃത്തുക്കളെയും ബന്ധുക്കളെയും വീട്ടിലേക്ക് ക്ഷണിച്ച് സദ്യ കേമമാക്കുന്നവരുമുണ്ടാവും. സംഘടനകളും മറ്റും നടത്തുന്ന ഓണാഘോഷങ്ങള്‍ മാസങ്ങളോളം നീളും. ആഘോഷത്തിന് കൊഴുപ്പുകൂട്ടാന്‍ കേരളത്തില്‍നിന്നും വിവിധ മേഖലകളിലെ പ്രമുഖരും എത്തും.
 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.