മസ്കത്ത്: തെരുവുകച്ചവടക്കാരെ സഹായിക്കാൻ ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റി മസ്കത്ത് മുനിസിപ്പാലിറ്റിയുമായി സഹകരിച്ച് പദ്ധതി നടപ്പാക്കും. ബൗഷറിലെ അൽ മഹാ സ്ട്രീറ്റിൽ 15 ഔട്ട്ലെറ്റുകൾ തെരുവ് കച്ചവടക്കാർക്കായി നൽകും.
ഭക്ഷണ വിൽപന, കഫേകൾ, റസ്റ്ററന്ററുകൾ എന്നിവക്കാണ് ഔട്ട്ലെറ്റുകൾ നൽകുക. വാണിജ്യ പ്രവർത്തനങ്ങൾ വർധിപ്പിക്കുക, ഉപഭോക്താക്കൾക്കുള്ള സേവന വാഗ്ദാനങ്ങൾ മെച്ചപ്പെടുത്തുക, തെരുവുകച്ചവടക്കാർക്കും തൊഴിലന്വേഷകർക്കും പിന്തുണ നൽകുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ചെറുകിട, ഇടത്തരം വ്യവസായ വികസന അതോറിറ്റി വ്യക്തമാക്കി. ചില മാനദണ്ഡങ്ങൾ പാലിക്കുന്നവർക്കായിരിക്കും ഇത്തരം ഔട്ട്ലെറ്റുകൾ നൽകുക.
ബൗഷർ വിലായത്തിൽ താമസിക്കുകയും കുറഞ്ഞത് 18 വയസ്സ് പ്രായമുള്ളവരും ആയിരിക്കണം. അവൻ/അവൾ ബിസിനസ് പ്രവർത്തനത്തിന് അർപ്പിതമായ ഒരു ഒമാനി പൗരനായിരിക്കണം. സാധുവായ ഒരു ബിസിനസ് ലൈസൻസ് ഉണ്ടാകുകയും മറ്റേതെങ്കിലും വാണിജ്യ, പ്രഫഷണൽ അല്ലെങ്കിൽ കരകൗശല പ്രവർത്തനങ്ങൾക്ക് ലൈസൻസ് ഇല്ലാതിരിക്കുകയും ചെയ്യുന്നത് അധിക യോഗ്യതയായികണക്കാക്കും. bit.ly/BBQ_Vendors എന്ന ലിങ്കിലൂടെ രജിസ്റ്റർ ചെയ്യാം. അവസാന തീയതി ജൂലൈ 17 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.