Posted On
date_range Updated On
date_range ആശ്വാസം, ഒമാനിൽ കോവിഡ് ഭേദമായത് 1311 പേർക്ക്
മസ്കത്ത്: കഴിഞ്ഞ 24 മണിക്കൂറിനിടെ 1,311 പേർക്ക് കോവിഡ് രോഗം ഭേദമായതായി ആരോഗ്യ വകുപ്പ് അറിയിച്ചു. പുതിയ രോഗബാധിതരുടെ എണ്ണത്തിെൻറ ഇരട്ടിയോളമാണിത്. ബുധനാഴ്ച വൈകുന്നേരമാണ് ആരോഗ്യ വകുപ്പ് പുതുക്കിയ കണക്ക് പുറത്തുവിട്ടത്. അസുഖം സുഖപ്പെട്ടവരിൽ 1211 പേരും മസ്കത്ത് ഗവർണറേറ്റിലുള്ളവരാണ്. ഇതിൽ മത്രയിലുള്ള 738 പേരും സീബ് വിലായത്തിലുള്ള 271 പേരും രോഗ മുക്തരായി. ബോഷറിൽ 57ഉം അമിറാത്തിൽ 44 ഉം മസ്കത്തിൽ 12 പേരും രോഗ മുക്തരായിട്ടുണ്ട്. മസ്കത്തിന് പുറത്ത് വടക്കൻ ബാത്തിനയിലാണ് കൂടുതൽ പേർ സുഖപ്പെട്ടത്, 161 പേർ. തെക്കൻ ബാത്തിനയിൽ 65 പേരും ദാഖിലിയയിൽ 63 പേരും രോഗ മുക്തരായി. ദാഹിറ-26, വടക്കൻ ശർഖിയ-18, തെക്കൻ ശർഖിയ-15, അൽ വുസ്ത-10, ബുറൈമി,ദോഫാർ നാല് വീതം എന്നിങ്ങനെയാണ് രോഗമുക്തരുടെ എണ്ണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.