ഒമാനിൽ 102 പേർക്ക്​ കൂടി കോവിഡ്; 307 പേർക്ക്​ രോഗമുക്തി

മസ്​കത്ത്​: ഒമാനിൽ വ്യാഴാഴ്​ച 102 പേർക്ക്​ കൂടി കോവിഡ്​ 19 സ്​ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം വൈറസ്​ ബാധി തരുടെ എണ്ണം 1716 ആയി. മലയാളിയടക്കം എട്ടുപേർ മരണപ്പെടുകയും ചെയ്​തു. വ്യാഴാഴ്​ച രോഗം സ്​ഥിരീകരിച്ചവരിൽ 69 പേർ വിദേശികളും 33 പേർ സ്വദേശികളുമാണ്. രോഗമുക്​തരായവരുടെ എണ്ണം 307 ആയി ഉയർന്നിട്ടുണ്ട്​.

പുതിയ രോഗികളിൽ 71 പേരാണ്​ മസ്​കത്ത്​ ഗവർണറേറ്റിൽ നിന്നുള്ളത്​. ഇവിടെ മൊത്തം കോവിഡ്​ ബാധിതർ 1309 ആയി. രോഗമുക്​തരുടെ എണ്ണം 156ൽ നിന്ന്​ 218 ആയി ഉയരുകയും ചെയ്​തു. മരിച്ച എട്ടുപേരും മസ്​കത്തിൽ ചികിത്സയിലിരുന്നവരാണ്​.

തെക്കൻ ബാത്തിനയിലെ വൈറസ്​ ബാധിതരുടെ എണ്ണം 132 ആയി ഉയർന്നു. വടക്കൻ ബാത്തിനയിലേതാക​െട്ട 75 ആയി വർധിക്കുകയും ചെയ്​തു. തെക്കൻ ശർഖിയയിൽ ഒമ്പത്​ പേർക്ക്​ കൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചതായും ആരോഗ്യ മന്ത്രാലയം വ്യാഴാഴ്​ച പുറത്തുവിട്ട കണക്കുകൾ വ്യക്​തമാക്കുന്നു.

Tags:    
News Summary - 102 new covid 19 cases in oman -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.