എണ്ണ ഉല്‍പാദന വര്‍ധനവിന് ധാരണയാവാതെ ഒപെക് ഉച്ചകോടി പിരിഞ്ഞു

റിയാദ്: എണ്ണ ഉല്‍പാദനത്തിന് ധാരണയാവാതെ അള്‍ജീരിയയില്‍ ചേര്‍ന്ന ഒപെക് ഉച്ചകോടി പിരിഞ്ഞു. നിലവിലെ ഉല്‍പാദനത്തില്‍ വിപണി സന്തുലിതമാണെന്ന വിലയിരുത്തലാണ് ഒപെക് കൂട്ടായ്മക്ക് അകത്തും പുറത്തുമുള്ള ഉൽപാദക രാജ്യങ്ങള്‍ നടത്തിയത്. ഒപെകിന് പുറമെ റഷ്യ പോലുള്ള പ്രമുഖ ഉല്‍പാദക രാജ്യങ്ങളും അള്‍ജീരിയ ഉച്ചകോടിയില്‍ സംബന്ധിച്ചിരുന്നു.

24 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ ചേര്‍ന്ന ഉച്ചകോടിയില്‍ ദിനംപ്രതി 500 ബാരല്‍ വരെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ആലോചന നടന്നിരുന്നെങ്കിലും അംഗരാജ്യങ്ങള്‍ അത് അനിവാര്യമല്ല എന്ന തീരുമാനത്തിലാണ് എത്തിയത്. ഇറാന്‍ ഉപരോധം കാരണം കുറവ്​ വരുന്ന എണ്ണ ആവശ്യം നികത്താന്‍ നിലവിലെ വിപണിക്ക്​ സാധിക്കുമെന്ന് ഒപെക് വിലയിരുത്തി. എണ്ണ വിപണി നിലവില്‍ സന്തുലിതമാണെന്ന് സൗദി ഊർജ മന്ത്രി എൻജിനീയര്‍ ഖാലിദ് അല്‍ഫാലിഹ് പറഞ്ഞു.

ഉല്‍പാദന നിയന്ത്രണം 100 ശതമാനം പാലിക്കുന്നുവെന്ന് ഒപെക്, സൗഹൃദ രാജ്യങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഒമാന്‍ പെട്രോളിയം മന്ത്രി മുഹമ്മദ് ബിന്‍ ഹമദ് അര്‍റുമൈഹിയും കുവൈത്ത് പെട്രോളിയം മന്ത്രി ബഖ്യത് അര്‍റശീദിയും പറഞ്ഞു. കഴിഞ്ഞ ജൂണിലാണ് ഉല്‍പാദന നിയന്ത്രണം 2019 അവസാനം വരെ നീട്ടാന്‍ ഒപെക് അംഗരാജ്യങ്ങളും സൗഹൃദ രാജ്യങ്ങളും തീരുമാനിച്ചത്. ക്രൂഡ് ഓയില്‍ ബാരലിന് 80 ഡോളര്‍ വരെ എത്താനും ഈ നിയന്ത്രണം കാരണമായിരുന്നു. സൗദി പോലുള്ള ഉല്‍പാദകര്‍ക്ക് ആവശ്യമെങ്കില്‍ ദിവങ്ങള്‍ക്കുള്ളില്‍ നിലവിലുള്ള എണ്ണയുടെ ഉല്‍പാദന വര്‍ധിപ്പിക്കാന്‍ സാധ്യമാണ്. ദിനേന 15 ലക്ഷം ബാരല്‍ വരെ കൂട്ടാന്‍ സൗദിക്ക് സാധിക്കുമെന്നും ഊർജ മന്ത്രി ഖാലിദ് അല്‍ഫാലിഹ് കൂട്ടിച്ചേര്‍ത്തു.

Tags:    
News Summary - oil-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT