കുവൈത്ത് ഹാൻഡ്ബാൾ ടീം
Posted On
date_range Updated On
date_range യൂത്ത് ജി.സി.സി ഗെയിംസ്; ഹാൻഡ്ബാളിൽ കുവൈത്തിന് വിജയ തുടക്കം
കുവൈത്ത് സിറ്റി: യു.എ.ഇ ആതിഥേയത്വം വഹിക്കുന്ന യൂത്ത് ജി.സി.സി ഗെയിംസിൽ കുവൈത്ത് ഹാൻഡ്ബാൾ ടീമിന് വിജയത്തോടെ തുടക്കം. ആദ്യ മത്സരത്തിൽ കുവൈത്ത് ഖത്തറിനെ 27-20 ന് പരാജയപ്പെടുത്തി. അടുത്ത മത്സരത്തിൽ ബഹ്റൈനെതിരെ ഈ വിജയം ടീമിന് ശക്തമായ ഉത്തേജനം നൽകുമെന്ന് കുവൈത്ത് ടീം പ്രതിനിധി അബ്ദുല്ല അൽ തിയാബ് പറഞ്ഞു. ഏപ്രിൽ 16ന് ആരംഭിച്ച യൂത്ത് ജി.സി.സി ഗെയിംസ് മേയ് രണ്ടു വരെ തുടരും. ഗെയിംസിൽ കുവൈത്ത് ഇതിനകം അമ്പതിനടുത്ത് മെഡലുകൾ നേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.