Posted On
date_range Updated On
date_range ജലീബിലെ ജീർണിച്ച കെട്ടിടങ്ങൾ പൊളിക്കാൻ രണ്ടാഴ്ച സമയം
കുവൈത്ത് സിറ്റി: ജലീബ് അൽ ഷുയൂഖിലെ ജീർണ്ണിച്ച കെട്ടിടങ്ങൾ പൊളിക്കാൻ ഉടമകൾക്ക് രണ്ടാഴ്ച സമയം നൽകി കുവൈത്ത് മുനിസിപ്പാലിറ്റി. ഈ സമയത്തിനുള്ളിൽ പൊളിക്കൽ നടപടികൾ തുടങ്ങിയില്ലെങ്കിൽ അധികൃതര്‍ നേരിട്ട് കെട്ടിടങ്ങൾ പൊളിക്കും.
താമസക്കാർക്കും വഴിയാത്രക്കാർക്കും സമീപത്തെ കെട്ടിടങ്ങൾക്കും അപകടം ഉണ്ടാക്കുന്നവയാണ് ഇവയെന്ന് അധികൃതർ അറിയിച്ചു. പൊതുമരാമത്ത് മന്ത്രാലയം നടത്തിയ പരിശോധനയിൽ 286 കെട്ടിടങ്ങൾ പരിശോധിച്ചു. ഇതിൽ 263 കെട്ടിടങ്ങൾ ഏത് സമയത്തും തകരാൻ സാധ്യതയുള്ളവയാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.