വൈ.​എം.​സി.​എ കു​വൈ​ത്ത് ക്രി​സ്മ​മ​സ് ഗാ​ന മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി​യ സെ​ന്റ്റ് ഗ്രി​ഗോ​റി​യോ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക ടീം ​ട്രോ​ഫി സ്വീ​ക​രി​ക്കു​ന്നു

വൈ.എം.സി.എ. കുവൈത്ത് ക്രിസ്മസ് ഗാന മത്സരം

കുവൈത്ത് സിറ്റി: ക്രിസ്മസിനോടനുബന്ധിച്ച് കുവൈത്ത് വൈ.എം.സി.എ ക്രിസ്മസ് ഗാന മത്സരം സംഘടിപ്പിച്ചു. ഒമ്പതു ടീമുകൾ പങ്കെടുത്തു. ഫാ. മാത്യൂ എം. മാത്യൂ ക്രിസ്മസ് സന്ദേശം നൽകി.

മത്സരത്തിൽ സെന്റ്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവക ഒന്നാം സ്ഥാനവും, സെന്റ് ജോർജ് യൂനിവേഴ്സൽ സിറിയൻ ഓർത്തഡോക്സ് റീഷ് ചർച്ച് രണ്ടാം സ്ഥാനവും, സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപ്പള്ളി അഹമദി മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് എവർ റോളിങ് ട്രോഫിയും കാഷ് അവാർഡും നൽകി.

പ്രസിഡന്റ് മാത്യൂ വർക്കി, കൺവീനർമാരായ മാത്യൂസ് മാമ്മൻ, സുനു ഈപ്പൻ എന്നിവർ പ്രസംഗിച്ചു. വിനോദ് ടി. ജേക്കബ്, ഫിലിപ്പ്സ് ഡാനിയേൽ, സോളമൻ ജോസ് ജേക്കബ് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. ഡോ. മെർലിൻ ആൻ ബാബു പ്രോഗ്രാം അവതാരികയായി. ഡോ. സണ്ണി ആൻഡ്രൂസ്, എ.ഐ. കുര്യൻ (രക്ഷാധികാരി) എന്നിവർ പ്രാർഥനക്ക് നേത്യത്യം നൽകി.

സെക്രട്ടറി മനോജ് പരിമണം സ്വാഗതവും, ട്രഷററർ മാത്യു കോശി നന്ദിയും രേഖപ്പെടുത്തി. റവ. ജിജി മാത്യൂ, റവ. ഫാ. സിബി എൽദോസ്, റവ. ഫാ. ലിജു കെ. പൊന്നച്ചൻ, റവ. ഫാ. മാത്യൂ എം. മാത്യൂ എന്നിവർ സമ്മാനദാനം നിർവഹിച്ചു.

Tags:    
News Summary - YMCA Kuwait Christmas Song Contest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.