യമൻ അംബാസഡർ ഡോ. അലി മൻസൂർ ബിൻ സഫ
കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് മുഹമ്മദ് അൽ
മഖാമിസിനൊപ്പം
കുവൈത്ത് സിറ്റി: യമന്‍ നൽകുന്ന പിന്തുണക്ക് കുവൈത്തിന് നന്ദി അറിയിച്ച് കുവൈത്തിലെ യമൻ അംബാസഡർ.
യമൻ ജനതക്ക് കുവൈത്ത് നൽകുന്ന മാനുഷിക പിന്തുണയെ തന്റെ രാജ്യം അഗാധമായി അഭിനന്ദിക്കുന്നതായി കുവൈത്തിലെ യമൻ അംബാസഡർ ഡോ. അലി മൻസൂർ ബിൻ സഫ പറഞ്ഞു. കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) ആസ്ഥാനം സന്ദർശിക്കുന്നതിനിടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യമന്റെ വികസനപദ്ധതികൾക്ക് കുവൈത്ത് നൽകുന്ന പിന്തുണ വളരെ വിലമതിക്കപ്പെടുന്നതും കുവൈത്തികളുടെ മാനുഷികപ്രവണത പ്രതിഫലിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പറഞ്ഞു.
കെ.ആർ.സി.എസ് ചെയർമാൻ ഖാലിദ് മുഹമ്മദ് അൽ മഖാമിസുമായുള്ള കൂടിക്കാഴ്ചയിൽ അംബാസഡർ വിവിധ മേഖലകളിൽ യമൻ നേരിടുന്ന വെല്ലുവിളികൾ വിശദീകരിച്ചു. യമനിലെ ജനങ്ങൾക്ക് കുവൈത്ത് തുടർന്നും സഹായം നൽകുമെന്ന് മഖാമിസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.