കുവൈത്ത് സിറ്റി: ഇറാൻ ആക്രമണത്തിൽ പരിക്കേറ്റ് അദാൻ ആശുപത്രിയിൽ ചികിൽസയിലുള്ളവരെ ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഉൂദ് അസ്സബാഹ് സന്ദർശിച്ചു.
ചികിൽസയിലുള്ളവർക്ക് നൽകുന്ന വൈദ്യസഹായം, കേസുകൾ കൈകാര്യം ചെയ്യൽ, മെഡിക്കൽ കേഡറുകളുടെ സന്നദ്ധത എന്നിവ ആശുപത്രി അധികൃതർ വിശദീകരിച്ചു.
പരിക്കേറ്റവരുടെ സേവനത്തിനായി രാജ്യം എല്ലാ കഴിവും വിനിയോഗിക്കുന്നുണ്ടെന്ന് മന്ത്രി വ്യക്തമാക്കി. വേഗത്തിൽ സുഖം പ്രാപിക്കുന്നതിന് ആവശ്യമായ എല്ലാ പരിചരണവും നൽകണമെന്നും നിർദ്ദേശിച്ചു. പെട്ടെന്ന് ഇടപെടുന്ന തരത്തിൽ എല്ലാ സ്ഥാപനങ്ങൾക്കിടയിലും പൂർണ്ണമായ ഏകോപനവും സംയോജനവും തുടരേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു. മാനുഷികവും ദേശീയവുമായ കടമകൾ നിർവഹിക്കുന്നതിനായി മെഡിക്കൽ, നഴ്സിംഗ് ടീമുകൾ നടത്തുന്ന വലിയ ശ്രമങ്ങളെയും ശൈഖ് ഫഹദ് പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.