കെ.എം.സി.സി മെഗാ ഇഫ്താർ ഇന്ത്യൻ അംബാസിഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റി മെഗാ ഇഫ്താർ അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ ഇന്ത്യൻ അംബാസിഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ആക്ടിംഗ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രൊഫസർ ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ കെ.എം.സി.സി അൻപതാം വാർഷിക പ്രഖ്യാപനം നടത്തി. ഇന്ത്യൻ അംബാസിഡർക്കുള്ള ഉപഹാരം അദ്ദേഹം കൈമാറി.
രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖരും ഇന്ത്യൻ എംബസി പ്രതിനിധികളും പങ്കെടുത്തു. പ്രവാസ വാഗ്മി സിറാജ്ജുദ്ധീൻ ഖാസിമി പത്തനാപുരം, കെ.എം.സി.സി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലീം, വൈ. ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇക്ബാൽ മാവിലാടം, എം.ആർ. നാസർ, ഡോ. മുഹമ്മദലി, ഷാഹുൽ ബേപ്പൂർ, സലാം ചെട്ടിപ്പടി, സലാം പട്ടാമ്പി, മുജീബ് മൂടാൽ, ഫാസിൽ കൊല്ലം, ഇല്യാസ് വെന്നിയൂർ വ്യവസായ പ്രമുഖരായ മൻസൂർ ചൂരി, മുസ്തഫ ഹംസ, മുഹമ്മദലി വി.പി, അബ്ദുറഹ്മാൻ, ഷംസീർ, ജംഷാദ്, അസീം സേട്ട് സുലൈമാൻ, ഹർഷൽ, ജയകുമാർ എന്നിവർ സന്നിഹിതരായി.
മുഹമ്മദ് ഫായിസ് യൂസുഫ് ഖിറാഅത്ത് നടത്തി. കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷറരർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.