Posted On
date_range Updated On
date_range ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്: യാക്കൂബ് അൽ യൂഹ സെമിഫൈനലിൽ
കുവൈത്ത് സിറ്റി: ഹംഗേറിയൻ തലസ്ഥാനമായ ബുഡപെസ്റ്റിൽ നടക്കുന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ കുവൈത്തിന്റെ യാക്കൂബ് അൽ യൂഹ 110 മീറ്റർ ഹർഡ്ൽസിൽ സെമിഫൈനലിലേക്ക് യോഗ്യത നേടി. 13:56 സെക്കൻഡിൽ ഓടിയെത്തിയാണ് യാക്കൂബ് അൽ യൂഹ യോഗ്യത നേടിയത്.
തിങ്കളാഴ്ച രാത്രി 9.05നാണ് സെമിഫൈനൽ. 100 മീറ്റർ ഓട്ടം യോഗ്യത മത്സരത്തിൽ കുവൈത്തിന്റെ മുദാവി അൽ ഷമ്മരിക്ക് ഏഴാം സ്ഥാനത്ത് എത്താനേ കഴിഞ്ഞുള്ളൂ. 11:93 സെക്കൻഡിലാണ് മുദാവി അൽ ഷമ്മരി 100 മീറ്റർ പൂർത്തിയാക്കിയത്. 800 മീറ്റർ ഓട്ടത്തിൽ ഇബ്രാഹിം അൽ ദാഫിരിയും കുവൈത്തിനായി രംഗത്തിറങ്ങും. ഈ മാസം 19 മുതൽ 27 വരെയാണ് ലോക ചാമ്പ്യൻഷിപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.