Posted On
date_range Updated On
date_range കുവൈത്തിൽ ഫയർ ഫോഴ്‌സ് വാട്‌സ്ആപ്പ് സേവനം ആരംഭിച്ചു
കുവൈത്ത് സിറ്റി: പൊതുജനങ്ങളുടെ അന്വേഷണങ്ങൾക്കും നിർദേശങ്ങൾക്കുമായി കുവൈത്ത് ഫയർ ഫോഴ്‌സ് വാട്‌സ്ആപ്പ് സേവനം ആരംഭിച്ചു. പൗരന്മാർക്കും താമസക്കാർക്കും 65914431 എന്ന നമ്പറിൽ വാട്‌സ്ആപ്പ് വഴി ഫയർ ഫോഴ്‌സിനെ ബന്ധപ്പെടാം.
അന്വേഷണങ്ങൾ, അഭിപ്രായങ്ങൾ, നിർദേശങ്ങൾ എന്നിവ ഈ നമ്പറിൽ അറിയിക്കാം. ലഭിക്കുന്ന വിവരങ്ങൾ ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി തുടർനടപടികൾ സ്വീകരിക്കും. സേവനം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.