കുവൈത്ത് സിറ്റി: രാജ്യത്ത് തൊഴിൽ ഷെഡ്യൂളുകൾ സംബന്ധിച്ച് തൊഴിലുടമകൾക്കുള്ള നിർദേശങ്ങൾ കർശനമാക്കി. ഇതുസംബന്ധിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്റെ (പി.എ.എം) ഡയറക്ടർ ബോർഡ് ചെയർമാനും ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സഊദ് അസ്സബാഹ് മന്ത്രിതല പ്രമേയം പുറപ്പെടുവിച്ചു.പ്രമേയത്തിന്റെ ഒന്നാം ആർട്ടിക്കിൾ പ്രകാരം തൊഴിലുടമകൾ പ്രധാന വിവരങ്ങൾ കൈമാറണം. ദൈനംദിന പ്രവൃത്തിസമയം, നിർദിഷ്ട വിശ്രമ സമയങ്ങൾ, ആഴ്ചതോറുമുള്ള വിശ്രമദിനങ്ങൾ, ഔദ്യോഗിക അവധി ദിനങ്ങൾ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അംഗീകരിച്ച ഇലക്ട്രോണിക് സിസ്റ്റം വഴിയാണ് ഇവ സമർപ്പിക്കേണ്ടത്. എന്തെങ്കിലും മാറ്റങ്ങൾ സംഭവിക്കുമ്പോഴെല്ലാം ഡേറ്റ ഉടനടി അപ്ഡേറ്റ് ചെയ്യാനും തൊഴിലുടമകൾ ബാധ്യസ്ഥരാണ്. ജോലിസ്ഥലത്തെ സുതാര്യത വർധിപ്പിക്കുന്നതിനും ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും തൊഴിൽചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.