Posted On
date_range Updated On
date_range തൊഴിൽ പെർമിറ്റ് വിവരങ്ങൾ ഓൺലൈനായി പുതുക്കാം
കുവൈത്ത് സിറ്റി: തൊഴിലുടമകൾക്ക് വർക്ക് പെർമിറ്റ് വിവരങ്ങൾ ഓൺലൈനായി പുതുക്കാൻ അവസരമൊരുക്കി മാൻപവർ പബ്ലിക് അതോറിറ്റി.
അശ്അൽ ആപ് വഴിയാണ് വിവരങ്ങൾ തിരുത്താൻ കഴിയുക. മാൻപവർ അതോറിറ്റി വക്താവ് അസീൽ അൽ മസായിദ് അറിയിച്ചതാണിത്. കമ്പനി ഉദ്യോഗസ്ഥരുടെ പേര്, വിദ്യാഭ്യാസ യോഗ്യത, പാസ്പോർട്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ മാറ്റാൻ കഴിയും.
പുതുക്കാനുള്ള അപേക്ഷ അംഗീകരിച്ചാൽ തൊഴിലാളിയുടെ വിസയിലെ ഡേറ്റ ആഭ്യന്തര മന്ത്രാലയവുമായുള്ള ഇ-ലിങ്ക് വഴി അപ്ഡേറ്റ് ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.