Posted On
date_range Updated On
date_range എം.സി.വൈ.എം –കെ.എം.ആർ.എം വനിതദിനം ആഘോഷിച്ചു
കുവൈത്ത് സിറ്റി: കുവൈത്തിലെ മലങ്കര കത്തോലിക്കാസഭ കൂട്ടായ്മയായ കെ.എം.ആർ.എമ്മിന്റെ യുവജനവിഭാഗമായ എം.സി.വൈ.എം-കെ.എം.ആർ.എം ഓൺലൈനായി വനിതദിനാഘോഷം സംഘടിപ്പിച്ചു. എം.സി.വൈ.എം വനിത വൈസ് പ്രസിഡൻറ് സാനു അനീഷ് അധ്യക്ഷത വഹിച്ചു. എം.സി.വൈ.എം കുവൈത്ത് ഡയറക്ടർ ഫാ. ജോൺ തുണ്ടിയത്ത് ഉദ്ഘാടനം ചെയ്തു.
എം.സി.വൈ.എം സഭാതല സമിതിയുടെ പ്രഥമ വനിത പ്രസിഡൻറ് എയ്ഞ്ചൽ മേരി യുവജനപ്രസ്ഥാനത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. എം.സി.വൈ.എം തിരുവനന്തപുരം അതിരൂപത പ്രസിഡൻറ് ആർ.ജെ. രഞ്ജിത, എം.സി.വൈ.എം ബഹ്‌റൈൻ പ്രതിനിധി സിനി റിനേഷ്, ഫ്രണ്ട്‌സ് ഓഫ് മേരി കുവൈത്ത് പ്രസിഡൻറ് ബിന്ദു മനോജ് എന്നിവർ സംസാരിച്ചു.
എം.സി.വൈ.എം-കെ.എം.ആർ.എം ഭാരവാഹികൾ, ജി.സി.സി രാജ്യങ്ങളിലെ എം.സി.വൈ.എം പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.