Posted On
date_range Updated On
date_range യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി
കുവൈത്ത് സിറ്റി: ഹവല്ലിയില്‍ മൂന്നംഗ സംഘം 18കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പ്രദേശത്തെ ഹോട ്ടലിനടത്തുനിന്നാണ് യുവതിയെ വാഹനത്തില്‍ തട്ടിക്കൊണ്ടുപോവുകയും ഒഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തത്. യുവതിയെ കാണാതായതായി മാതാപിതാക്കൾ മുബാറക് പൊലീസിൽ പരാതി നൽകിയിരുന്നു.
പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെ ഇവരെ തട്ടിക്കൊണ്ടുപോയ ഹോട്ടലിനടുത്തുതന്നെ കണ്ടെത്തി. തുടർന്ന് മൊഴിയെടുത്തപ്പോഴാണ് പീഡനവിവരം വ്യക്തമായത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.